ആനക്കയം സഹകരണ ബാങ്കിലെ പണം തട്ടിപ്പ് ; അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടവര്‍ സമരം ശക്തമാക്കുന്നു

മലപ്പുറം ആനക്കയം സഹകരണ ബാങ്കില്‍ നിക്ഷേപം നടത്തിയവരുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടവര്‍ സമരം ശക്തമാക്കുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ബാങ്കിന് മുന്നില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
ആറ് കോടി 49 ലക്ഷം രൂപയുടെ നിക്ഷേപം ബാങ്ക് തിരിമറി നടത്തിയെന്നാണ് സമരക്കാരുടെ ആരോപണം. നിക്ഷേപകര്‍ പലതവണ ബാങ്കിനെ സമീപിച്ചപ്പോള്‍ അധികൃതരുടെ ഭാഗത്ത് നിന്ന് നിരുത്തരവാദപരമായ സമീപനം ഉണ്ടായെന്നും ആരോപണമുണ്ട്. കൂടുതല്‍ പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനാണ് സമരക്കാരുടെ തീരുമാനം. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ഭരണസമിതി പിരിച്ചുവിടണമെന്നും നിക്ഷേപകര്‍ ആവശ്യപ്പെട്ടു.
അതേസമയം, കുറ്റക്കാരനായ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട് സ്വത്തുവകകള്‍ ജപ്തി ചെയ്യുന്ന നടപടി പുരോഗമിക്കുകയാണെന്ന് ബാങ്ക് അധികൃതരുടെ വിശദീകരണം നല്‍കി. ഈ മാസം പത്തിന് അധികൃതരുമായി നടത്തുന്ന ചര്‍ച്ചയില്‍ നടപടിയുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് നിക്ഷേപകരുടെ തീരുമാനം.
Story Highlights- Anakayam co-operative bank, struggle
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here