സി അച്ചുതമേനോന്റെ പേര് പരാമര്‍ശിക്കേണ്ടി വരുമ്പോള്‍ സിപിഐഎമ്മിന് ബോധപൂര്‍വമുള്ള മറവി ; മകന്‍ ഡോ. വി രാമന്‍കുട്ടി

സി അച്ചുതമേനോന്റെ പേര് പരാമര്‍ശിക്കേണ്ടി വരുമ്പോള്‍ സിപിഐഎമ്മിന് ബോധപൂര്‍വമുള്ള മറവിയെന്ന് അച്ചുതമേനോന്റെ മകന്‍ ഡോ. വി രാമന്‍കുട്ടി . മത സംഘടനയെ പോലെയാണ് സിപിഐഎം. അവര്‍ പറയുന്നത് അംഗീകരിക്കണം. സിപിഐഎം തിരുത്തുമെന്ന പ്രതീക്ഷയില്ല. ഭൂപരിഷ്‌ക്കരണം തന്റെ പിതാവിന്റെ മാത്രം സൃഷ്ടിയല്ലെന്നും ഡോ. വി രാമന്‍കുട്ടി തിരുവനന്തപുരത്ത് ട്വന്റി ഫോറിനോട് പറഞ്ഞു.
ഭൂപരിഷ്‌ക്കരണ നിയമത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷവേളയില്‍ അച്ചുതമേനോനെ സിപിഐഎം മറന്നത് സെലക്ടീവ് അംനേഷ്യയെന്ന് ഡോ. വി രാമന്‍കുട്ടി വിമര്‍ശിച്ചു. 69 ല്‍ സിപിഐഎമ്മിന് അധികാരം നഷ്ടപ്പെട്ടപ്പോള്‍ മുതല്‍ തുടങ്ങിയ വൈരാഗ്യമാകാം കാരണമെന്നും ഡോ. വി രാമന്‍ കുട്ടി പറഞ്ഞു.
ഭൂപരിഷ്‌കരണ ശില്‍പ്പി താനെന്ന് അച്ചുതമേനോന്‍ പറഞ്ഞിട്ടില്ല .ഒരു കൂട്ടം കമ്യൂണിസ്റ്റ് നേതാക്കളെന്നാണ് പറഞ്ഞത്. സിപിഐ യുടെ പ്രതിഷേധത്തിന് ശക്തി പോര. സിപിഐഎമ്മുമായി കൈകോര്‍ത്തതുമാത്രമല്ല മറ്റു പല ഘടകങ്ങളും സിപിഐ യുടെ വളര്‍ച്ച കുറയാന്‍ ഇടയാക്കിയെന്നും ഡോ. വി രാമന്‍കുട്ടി വ്യക്തമാക്കി.
Story Highlights- Land Reform, CPIM-CPI Dispute, CC Achutha Menon
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here