Advertisement

ദീപികാ പദുകോൺ ജെഎൻയു സമരവേദിയിൽ

January 7, 2020
Google News 3 minutes Read

സമരക്കാരെ പിന്തുണച്ച് പ്രസിദ്ധ ബോളിവുഡ് സിനിമാതാരവും നിർമാതാവുമായ ദീപികാ പദുകോൺ ജെഎൻയുവിൽ. കനയ്യാ കുമാറിനൊപ്പം നടി വേദി പങ്കിട്ടു.

രാത്രി എട്ടുമണിയോട് കൂടിയാണ് താരം കേന്ദ്ര സർക്കാരിനും കോളജ് മാനേജ്‌മെന്റിനുമെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് കാമ്പസിലെത്തിയത്. മാറ്റത്തിന് വേണ്ടി നിലകൊള്ളുകയെന്നത് പരമപ്രധാനമാണ്. വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ നിന്ന് ഭയം യുവതയെ പിന്നോട്ട് വലിക്കുന്നില്ലെന്നത് സന്തോഷകരമെന്നും നടി. ഇന്ത്യയുടെ ഭാവിയെക്കുറിച്ചും മൂല്യങ്ങളെക്കുറിച്ചും ജനങ്ങൾക്ക് വ്യക്തമായ ദർശനമുണ്ടെന്നതാണ് പ്രതിഷേധങ്ങൾ തെളിയിക്കുന്നതെന്ന് അവർ നേരത്തെ പറഞ്ഞിരുന്നു. സമരം നടക്കുന്ന സബർമതി ധാബയിലെത്തി വിദ്യാർത്ഥികളെ സന്ദർശിച്ച ദീപിക വിദ്യാർത്ഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് അടക്കമുള്ളവരുമായി സംസാരിച്ചു. എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറാകാതിരുന്ന താരം 15 മിനിറ്റുകൾക്കകം മടങ്ങുകയും ചെയ്തു.

അതേസമയം ദീപികയുടെ സന്ദർശനത്തിനെതിരെ ബിജെപി അനുഭാവികൾ രംഗത്തെത്തി. നടിയുടെ സിനിമ ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലൂടെ കാമ്പയിൻ ആരംഭിച്ചു.

അതേസമയം അക്രമങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് കേന്ദ്രമന്ത്രി രാംദാസ് അഠാവ് ലെ അഭിപ്രായപ്പെട്ടു. അരാജകത്വവാദികൾ ഒരുനാൾ തുറന്നുകാട്ടപ്പെടുമെന്ന് മന്ത്രി പ്രകാശ് ജാവേദ്ക്കർ പറഞ്ഞു. വിശ്വാസ്യത നഷ്ടപ്പെട്ട സർക്കാരിന് കീഴിൽ തുടരാനാകില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ കമ്മിറ്റിയിൽ നിന്ന് ജെഎൻയുവിലെ പ്രൊഫസർ സിപി ചന്ദ്രശേഖർ രാജിവച്ചു.

 

 

 

deepika padukone, jnu attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here