Advertisement

കാക്ക കൊത്തിയെടുത്ത് പറന്ന കോണ്‍ക്രീറ്റ് കഷണം തലയില്‍ വീണ് വീട്ടമ്മക്ക് പരുക്ക്

January 7, 2020
0 minutes Read

കാക്ക കൊത്തിയെടുത്ത് പറന്ന കോണ്‍ക്രീറ്റ് കഷണം തലയില്‍ വീണ് വീട്ടമ്മക്ക് പരുക്ക്. കോട്ടയം കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. പാറക്കടവ് മൂത്തിയപാറയില്‍ അന്നക്കുട്ടിക്കാണ് പരുക്കേറ്റത്. ഇന്നലെ രാവിലെ 7.45 നായിരുന്നു സംഭവം.

രാവിലെ മുറ്റം അടിച്ചുവാരുകയായിരുന്നു അന്നക്കുട്ടി. പറന്നുപോയ കാക്കയുടെ വായില്‍ നിന്ന് കോണ്‍ക്രീറ്റിന്റെ ചെറിയ കഷണം താഴേക്ക് വീഴുകയായിരുന്നു. അന്നക്കുട്ടിയുടെ നിലവിളി കേട്ട് മരുമക്കള്‍ വന്നു നോക്കിയപ്പോഴാണ് കോണ്‍ക്രീറ്റ് കഷണം വീണതാണെന്ന് മനസിലായത്. പരുക്കേറ്റ അന്നക്കുട്ടിയെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top