കാക്കനാട് 17കാരിയെ കുത്തി പരിക്കേല്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു

കൊച്ചി കാക്കനാട് 17 കാരിയെ കുത്തി പരിക്കേൽപിച്ച പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. പ്രണയം നിരസിച്ചതിനെ തുടർന്ന് കുത്തി കൊല്ലാൻ തീരുമാനിച്ചാണ് എത്തിയതെന്ന് പ്രതി അമൽ പൊലീസിനോട് പറഞ്ഞു. ബൈക്കിൽ എത്തിയ പ്രതി പെൺകുട്ടിയുടെ ശരീരം ആസകലം കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ കഴുത്തിലും കൈയിലും നെഞ്ചിലും വയറിലും കുത്ത് ഏറ്റിട്ടുണ്ട്. കഴുത്തിലും നെഞ്ചിലും ഉള്ള മുറിവുകൾ ആഴത്തിലുള്ളതാണ്. ദേഹമാസകലം കുത്തേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയിൽ കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.
കളമശ്ശേരിയിൽ ഫാർമസി വിദ്യാർഥിനിയാണ് പെൺകുട്ടി. പഠനത്തോടൊപ്പം വൈകുന്നേരങ്ങളിൽ ഡേ കെയറിൽ ജോലിക്ക് എത്താറുണ്ട്. ക്ലാസ് കഴിഞ്ഞ് ഡേ കെയറിലേക്ക് പോകും വഴിയായിരുന്നു സംഭവം.
ബൈക്കിൽ എത്തിയ പ്രതി അമൽ പെൺകുട്ടിയുടെ ശരീരമാസകലം കുത്തി പരിക്കേൽപ്പിച്ചു. സംഭവം കണ്ട സമീപത്തെ ഡേ കെയറിലെ ജീവനക്കാരി എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. അമൽ ഇതിനുമുൻപും തന്നെ ശല്യം ചെയ്തിരുന്നതായും പെൺകുട്ടി വീട്ടുകാരോട് അറിയിച്ചതയി ബന്ധുക്കൾ പറയുന്നു.
Story Highlights: Attack, Kerala Police, Arrest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here