Advertisement

‘ഫ്രീ കശ്മീർ’ പോസ്റ്ററേന്തിയ പെൺകുട്ടിയെ തേടി മുംബൈ പൊലീസ്

January 7, 2020
Google News 2 minutes Read

ഗേറ്റ് വേ ഓഫ് ഇന്ത്യയിലുണ്ടായ പ്രതിഷേധത്തിനിടെ ‘ഫ്രീ കശ്മീർ’ പോസ്റ്ററേന്തിയ പെൺകുട്ടിയെ തേടി മുംബൈ പൊലീസ്.

പെൺകുട്ടിയെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയാണെന്നും പെൺകുട്ടിയെ ചോദ്യം ചെയ്യുമെന്നും മുംബൈ പൊലീസ് പറഞ്ഞു. അത്തരം പ്ലക്കാർഡ്‌
പിടിച്ചതിൽ പെൺകുട്ടിക്കെതിരെ തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട എല്ലാ വീഡിയോകളും, ഫൂട്ടേജുകളും പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

Read Alsoകേരളത്തിൽ പൊലീസ് രാജുമായി മുന്നോട്ട് പോകാൻ ഇടത് സർക്കാരിനെ അനുവദിക്കില്ലെന്ന് സിപിഐ

പോസ്റ്ററിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി നിരവധി പേർ രംഗത്തെത്തിയിരുന്നു. ‘എന്തിനായിരുന്നു യഥാർത്ഥത്തിൽ പ്രതിഷേധം ? ‘ഫ്രീ കശ്മീർ’ സ്ലോഗൻ എന്തിന് ? അത്തരം ചിന്തകൾ മുംബൈയിൽ എന്തിന് ? നിങ്ങളുടെ മൂക്കിന് താഴെ നടക്കുന്ന ഈ ദേശ വിരുദ്ധ ക്യാമ്പെയിൻ നിങ്ങൾ അനുവദിച്ചു കൊടുക്കുകയാണോ ?’ ദേവേന്ദ്ര ഫഡ്‌നാവിസ് തുറന്നടിച്ചു. ബിജെപി നേതാവ് കിരിത് സോമയ്യയും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

ഡൽഹി ജെഎൻയു ക്യാമ്പസിലുണ്ടായ സംഘർഷത്തെ തുടർന്ന് ഞായറാഴ്ച മുംബൈയിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. ഇതിനിടെയാണ് കശ്മീരിനെ സ്വതന്ത്രയാക്കൂ എന്ന പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

 

Story Highlights- Jammu Kashmir, JNU

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here