Advertisement

മുത്തൂറ്റ് എംഡിയെ കല്ലെറിഞ്ഞ കേസ്: സിഐടിയു പ്രവർത്തകൻ അറസ്റ്റിൽ

January 7, 2020
Google News 1 minute Read

മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറെ കല്ലെറിഞ്ഞ കേസിൽ സിഐടിയു പ്രവർത്തകൻ അറസ്റ്റിൽ. കലൂർ സ്വദേശി സലീം ആണ് അറസ്റ്റിലായത്. അതേസമയം മുത്തൂറ്റിൽ സിഐടിയു സമരം തുടരുകയാണ്. ഇന്ന് രാവിലെയായിരുന്നു മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോർജ് അലക്‌സാണ്ടറിൻറെ വാഹനത്തിന് നേരെ കല്ലേറുണ്ടായത്. കല്ലേറിൽ തലയ്ക്ക് പരിക്കേറ്റ ജോർജ് അലക്‌സാണ്ടറിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read Also: ഫീസിളവ് ആവശ്യപ്പെട്ട് പരിയാരം ഗവ. മെഡിക്കൽ കോളജിൽ വിദ്യാർത്ഥി സമരം

43 ശാഖകളിൽ നിന്ന് യൂണിയൻ സെക്രട്ടറി ഉൾപ്പടെ 166 ജീവനക്കാരെ പിരിച്ചുവിട്ടതിനെതിരെ ബുധനാഴ്ച മുതൽ സിഐടിയുവിൻറെ നേതൃത്വത്തിലൂള്ള പണിമുടക്ക് തുടങ്ങിയിരുന്നു. ഇതിനിടെയാണ് കല്ലേറ് നടന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് ഇമെയിൽ വഴി നൽകിയത്. ഇതിന് പിന്നാലെ ജീവനക്കാർക്ക് ജോലി ചെയ്ത കാലയളവിലേക്കുള്ള തുക അക്കൗണ്ടിൽ നൽകുകയും ചെയ്തു. കേരളത്തിൽ ഇപ്പോൾ തന്നെ 800 ജീവനക്കാർ അധികമാണെന്നും പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാനാകില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി. സമരം ചെയ്യുന്നവർ വേണമെങ്കിൽ കോടതിയെ സമീപിക്കട്ടെയെന്നും മുത്തൂറ്റ് എംഡി പറഞ്ഞു.

 

 

 

 

citu, muthoot

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here