അസിസ്റ്റന്റ് ഡെന്റൽ സർജന്മാരുടെ തസ്തികയിൽ നിയമനം നടത്തില്ലെന്ന് ആക്ഷേപം; ഉദ്യോഗാർത്ഥികൾ ആശങ്കയിൽ

സംസ്ഥാനത്ത് ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് ഡെന്റൽ സർജമാരുടെ തസ്തികയിൽ നിയമനം നടത്തുന്നില്ലെന്നതായി ആക്ഷേപം. റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികൾ ആശങ്കയിൽ.
ദന്തചികിത്സക്കായി ആരോഗ്യ വകുപ്പിന് കീഴിൽ 134 സർജന്മാർ മാത്രം എന്ന സ്ഥിതി തുടരുമ്പോഴും ആരോഗ്യ വകുപ്പിന്റെ ആർദ്രം പദ്ധതി പ്രകാരം സൃഷ്ടിക്കപ്പെട്ട 1721 തസ്തികകളിലും ഡെന്റൽ സർജൻമാർക്ക് സ്ഥാനമില്ലാത്ത സ്ഥിതിയാണുള്ളത്. 2017 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച പിഎസ്‌സി റാങ്ക് ലിസ്റ്റിൽ 446 ഡെന്റൽ സർജന്മാർ ഉണ്ട്. എന്നാൽ, രണ്ട് വർഷം പിന്നിട്ടപ്പോൾ നിയമനം കിട്ടിയത് 19 പേർക്ക് മാത്രമാണ്.
എംബിഎസിന് പുതിയ 5168 തസ്തികയും ആയുർവേദ ഡോക്ടർമാരുടെ 943 തസ്തികയും ഹോമിയോപതിയിൽ 671 തസ്തികയും സൃഷ്ടിക്കപ്പെട്ടെങ്കിലും ഡെന്റൽ സർജന്മാർക്ക് പുതിയ തസ്തികയില്ല. ദന്ത പരിചരണത്തിന് സ്വകാര്യ ക്ലിനിക്കുകൾ ഉയർന്ന തുക ഈടാക്കുമ്പോഴും ആരോഗ്യ വകുപ്പ് ഡെന്റൽ സർജൻ റാങ്ക് ലിസ്റ്റിലുള്ളവരെ കണ്ടില്ലെന്ന് നടിക്കുന്നതായാണ് ആക്ഷേപം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here