Advertisement

ശബരിമല സ്ത്രീപ്രവേശ വിധി; ഒമ്പതംഗ വിശാല ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു

January 7, 2020
0 minutes Read

ശബരിമല സ്ത്രീപ്രവേശ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിലെ നിയമ സാധുത പരിശോധിച്ച് വാദം കേൾക്കൽ നടപടികൾക്കായി ഒമ്പതംഗ വിശാല ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു . ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെയാണ് ഒൻപതംഗ ബെഞ്ചിന്റെ അധ്യക്ഷൻ. ആർ ഭാനുമതി, അശോക് ഭൂഷൺ, നാഗേശ്വർ റാവു, എം.ശാന്തനഗൗഡർ, ബി.ആർ.ഗവായ്, എസ്.അബ്ദുൾ നസീർ, ആർ.സുഭാഷ് റെഡ്ഡി, സൂര്യകാന്ത് എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ഇതനുസരിച്ച് ഈ മാസം 13 മുതൽ വാദം കേട്ട് തുടങ്ങും.

അതേസമയം, അഞ്ചംഗ ബെഞ്ചിലെ അംഗങ്ങളെ ഒൻപത് അംഗ ബെഞ്ചിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. എന്നാൽ, ശബരിമല ഉൾപ്പെടെ സ്ത്രീകളുടെ അവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഒൻപതംഗ ബെഞ്ചിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകും പുനഃപരിശോധനാ ഹർജികളിൽ തീർപ്പാക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
Top