Advertisement

കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ

January 7, 2020
Google News 1 minute Read
bharath band against dalit hartal today

കേന്ദ്ര സർക്കാരിന്റെ തൊഴിൽ നയങ്ങൾക്കെതിരെ ആഹ്വാനം ചെയ്ത പണിമുടക്ക് ഇന്നു അർധരാത്രി തുടങ്ങും. സംസ്ഥാനത്ത് 19 തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്. കടകമ്പോളങ്ങളേയും വാഹന ഗതാഗതത്തേയും പണിമുടക്ക് ബാധിക്കുമെന്ന് സംയുക്ത സമരസമിതി അറിയിച്ചു.

രാജ്യത്തെ തൊഴിൽ നിയമങ്ങൾ റദ്ദ് ചെയ്ത് പുതിയ കോഡുകൾ കൊണ്ടുവരാനുള്ള നീക്കത്തിനെതിരെയാണ് പണിമുടക്ക്. ഇത് ട്രേഡ് യൂണിയൻ രൂപീകരണം പോലും അസാധ്യമാക്കുന്നതാണെന്ന് സംയുക്ത സമരസമിതി നേതാക്കൾ പറഞ്ഞു. പൊതുമേഖലാ കമ്പനികൾ വിൽക്കാനും നീക്കം നടക്കുന്നു. ഇതിനെതിരെ പ്രക്ഷോഭത്തിനിറങ്ങുന്നവരെ ഭിന്നിപ്പിക്കാനാണ് സർക്കാർ ശ്രമം. ഈ സാഹചര്യത്തിൽ ദേശീയ പണിമുടക്ക് ചരിത്ര വിജയമാകുമെന്നാണ് സമരസമിതിയുടെ നിലപാട്. കർഷകരും കർഷക തൊഴിലാളികളും ഗ്രാമീണ ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്.

മാളുകളിൽ ജോലി ചെയ്യുന്നവരും പണിമുടക്കിൽ പങ്കെടുക്കും. കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയും വാഹനങ്ങൾ സർവീസ് നിർത്തുകയും ചെയ്യുമ്പോൾ സംസ്ഥാനം നിശ്ചലമാകും. വിമാനത്താവള തൊഴിലാളികളും തുറമുഖ തൊഴിലാളികളും പൊതുമേഖലാ സ്ഥാപനങ്ങളിലുള്ളവരും പണിമുടക്കിൽ പങ്കെടുക്കും. അവശ്യ സർവീസുകളേയും ആശുപത്രി, ടൂറിസം മേഖല എന്നിവയേയും പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീർത്ഥാടനത്തിനു പോകുന്ന വാഹനങ്ങളെയും പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Story Highlights- Strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here