Advertisement

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ എല്ലാ ഹർജികളും സുപ്രിം കോടതിയിലേക്ക് മാറ്റണം: കേന്ദ്ര സർക്കാർ

January 8, 2020
Google News 1 minute Read

പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തുകൊണ്ട് വിവിധ ഹൈക്കോടതികളിൽ സമർപ്പിച്ചിട്ടുള്ള ഹർജികൾ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ. സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് വിഷയം ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെക്ക് മുന്നിൽ അവതരിപ്പിച്ചത്.

Read Also: മരട് ഫ്‌ളാറ്റ് പൊളിക്കൽ; ബോധവത്ക്കരണ വീഡിയോ സന്ദേശവുമായി മരട് നഗരസഭ

നിയമ ഭേദഗതിയിൽ വിവിധ ഹൈക്കോടതികൾ വ്യത്യസ്ത നിലപാടുകൾ എടുക്കാൻ സാധ്യതയുണ്ടെന്ന് സോളിസിറ്റർ ജനറൽ ചീഫ് ജസ്റ്റിസിനെ അറിയിക്കുകയായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രിം കോടതി അറിയിച്ചു. നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് കോടതിയുടെ മുമ്പാകെ മാത്രം അറുപതോളം ഹർജികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിയമ ഭേദഗതിക്കെതിരെ സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതി സ്വീകരിച്ചിരുന്നു. ഹർജി സ്വീകരിക്കാതിരിക്കാൻ സുപ്രിം കോടതി ഒരു വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് കർണാടക ഹൈക്കോടതി ഹർജി സ്വീകരിച്ചത്.

സുപ്രിം കോടതിയിലെ ഹർജികൾ ജനുവരി മൂന്നാം ആഴ്ചയാണ് പരിഗണിക്കുക. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ കേന്ദ്ര സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് നോട്ടീസയച്ചിരുന്നു.

 

 

supreme court, central minstry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here