Advertisement

മരട് ഫ്‌ളാറ്റ് പൊളിക്കൽ; ബോധവത്ക്കരണ വീഡിയോ സന്ദേശവുമായി മരട് നഗരസഭ

January 8, 2020
1 minute Read

മരടിൽ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ ബോധവത്കരണ പരിപാടികൾ. മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി വീഡിയോ സന്ദേശം പുറത്തിറക്കി. ഫ്ളാറ്റ് പൊളിക്കുന്നത് എങ്ങനെയെന്നതിനൊപ്പം സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പുകളും വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.

മരടിൽ ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ ജനങ്ങൾ വലിയ ആശങ്കയിലാണ്. ജനങ്ങളിൽ വർധിച്ചു വരുന്ന ആശങ്കയകറ്റാനാണ് ബോധവത്ക്കരണ ശ്രമം. സർക്കാരും മരട് നഗരസഭയും ചേർന്നാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. തൂണുകളിൽ സ്ഫോടക വസ്തുക്കൾ ഘടപ്പിക്കുന്നത് എങ്ങനെയെന്നും അത് എത്രമാത്രം മുൻകരുതലോടെയാണെന്നും വീഡിയോ പറയുന്നു. ഫ്ളാറ്റുകൾ വീഴുന്നത് എങ്ങനെയെന്ന് രൂപരേഖകൾ വഴി വ്യക്തമാക്കുന്നുണ്ട്. 200 മീറ്റർ ചുറ്റളവിലെ ഡിജിറ്റൽ’ മാപ്പും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top