ഫേസ്ബുക്ക് അൽഗോരിതം മാറിയോ ? ഇനി 25 സുഹൃത്തുക്കളുടെ അപ്‌ഡേറ്റുകൾ മാത്രമേ കാണാൻ സാധിക്കുകയുള്ളു ? [24 Fact Check]

‘ഫേസ്ബുക്ക് അൽഗോരിതം മാറ്റുകയാണ്. അതുകൊണ്ട് ഇനി 25 സുഹൃത്തുക്കളുടെ പോസ്റ്റ് മാത്രമേ കാണാൻ സാധിക്കു, അതുകൊണ്ട് ഈ പോസ്റ്റിന് താഴെ ഒരു കുത്തെങ്കിലും ഇടണം..ഭാവിയിൽ നിങ്ങളുടെ പോസ്റ്റുകൾ മിസ്സാവാതിരിക്കാനാണ് ഇത്’- അടുത്തിടെയായി ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഒരു സന്ദേശമാണ് ഇത്. ഇത് വെറുമൊരു വ്യാജ പ്രചരണമാണ് എന്നതാണ് സത്യം.

മുമ്പ് പല വർഷങ്ങളിലും ഇത്തരം വ്യാജ ഫോർവേഡുകൾ ഉണ്ടായിരുന്നുവെങ്കിലും അടുത്ത കാലത്തായി ഈ പ്രചരണം വ്യാപകമായിരിക്കുകയാണ്. പ്രമുഖരടക്കം ഈ വ്യാജ സന്ദേശം വിശ്വസിച്ച് ഇത്തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിട്ടുണ്ട്.

മിക്ക സുഹൃത്തുക്കളുടേയും പോസ്റ്റുകൾ കാണാൻ സാധിക്കുന്നില്ലെന്നാണ് ഇതുമായി ബന്ധപ്പെടുത്തി പലരും പറഞ്ഞ് കേൾക്കുന്ന പരാതി. എന്നാൽ സുഹൃത്തുക്കളുടെ പോസ്റ്റുകൾ കാണാനായി ന്യൂസ് ഫീഡ് ബട്ടണിന്റെ വലത് വശത്തുള്ള ഓപ്ഷൻസിൽ പോയി ‘ടോപ് സ്റ്റോറീസ്’ എന്നതിന് പകരം ‘മോസ്റ്റ് റീസന്റ്’ എന്ന ഓപ്ഷനിലേക്ക് മാറ്റിയാൽ മതി.

Read Alsoമലയാളികളുടെ ‘കീരിക്കാടൻ ജോസ്’ അവശനിലയിൽ ? സോഷ്യൽ മീഡിയയിലെ പ്രചാരണം സത്യമോ ? [24 Fact Check]

നാം ഏറ്റവും കൂടുതൽ പ്രതികരിക്കുന്ന പോസ്റ്റുകൾ ആരുടേതാണോ അവരുടെ അപ്‌ഡേറ്റുകളാകും നമ്മുടെ ഫീഡിൽ ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെടുക. ഫേസ്ബുക്ക് അൽഗോരിതം ഇത് നോക്കുന്നു എന്നത് സത്യമാണ്. എന്നാൽ ആദ്യം മുതൽ തന്നെ ഇത്തരത്തിലാണ് ഫീഡിൽ പോസ്റ്റുകൾ നിറയുന്നത്.

ഫേസ്ബുക്ക് അൽഗോരിതം മാറ്റുന്നുവെന്ന വ്യാജ പ്രചരണത്തെ തള്ളി കേരളാ പൊലീസും രംഗത്തെത്തിയിട്ടുണ്ട്.

Story Highlights- Fact Check, Facebook Algorithmനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More