നടപ്പ് സാമ്പത്തിക വർഷത്തിൽ ചെലവ് ചുരുക്കൽ നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ

നടപ്പ് സാമ്പത്തിക വർഷത്തിൽ ചെലവ് ചുരുക്കൽ നടപടിക്കൊരുങ്ങി കേന്ദ്രസർക്കാർ. ധനകമ്മി 3.8 ശതമാനമായെങ്കിലും ചെലവ് 2 ലക്ഷം കോടിയായി കുറയ്ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
അതേസമയം, വിഭവ സമാഹരണത്തിനായി കൂടുതൽ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കാൻ ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. സർക്കാരിന്റെ ഉടമസ്ഥത നഷ്ടമാകാത്ത വിധം ബേൽ ഉൾപ്പടെ 4 സ്ഥാപനങ്ങളുടെ ഒഹരി വില്ക്കാനാണ് തീരുമാനം.
ഖജനാവ് കാലിയാകാതിരിക്കാൻ കൂടുതൽ പൊതുമേഖലസ്ഥാപനങ്ങളുടെ ഓഹരി വിൽപന മാത്രമാണ് മുന്നിലുള്ള ഉപാധിയെന്ന് വീണ്ടും അംഗികരിക്കുകയാണ് കേന്ദ്രസർക്കാർ. 4 പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കാൻ ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ഉടമസ്ഥതയും നിയന്ത്രണവും സർക്കാരിൽ തന്നെ നിലനിർത്തും വിധമാകും ഓഹരി വിൽപന നടത്തുക.
ബെൽ, എൻഐഎൻഎൽ, മെക്കോൺ, നാഷണൽ മിണറൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ തുടങ്ങിയവയുടെ ഓഹരികളാകും വിറ്റഴിക്കുക. നികുതി വരുമാനം കുറഞ്ഞ സാഹചര്യത്തിൽ ചെലവ് ചുരുക്കലിനും കേന്ദ്രസർക്കാർ ധാരണയിലെത്തി. അപ്രഖ്യാപിതമായാകും തീരുമാനം നടപ്പാക്കുക. ധനകമ്മി 3.8 ആയെങ്കിലും പിടിച്ച നിർത്താൻ നടപ്പ് സാമ്പത്തിക വർഷത്തിലെ ചെലവ് 2 ലക്ഷം കോടി രൂപയെങ്കിലും കുറയ്ക്കാനാണ് തീരുമാനം. നികുതി വരുമാനത്തിൽ കുറവ് വന്ന സാഹചര്യത്തിൽ വേറെ പോംവഴിയില്ലാതായതോടെ ആണ് ചെലവ് ചുരുക്കാനായി തീരുമാനിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here