Advertisement

യുവാവിന്റെ കുത്തേറ്റ പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ നല്‍കാന്‍ നിര്‍ദേശിച്ച് മന്ത്രി

January 8, 2020
Google News 0 minutes Read

യുവാവിന്റെ കുത്തേറ്റ് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ച പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ നല്‍കാന്‍ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി കെ കെ ശൈലജ.

കുട്ടിക്ക് സാധ്യമായ വിദഗ്ധ ചികിത്സ നല്‍കാന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിനാണ് നിര്‍ദേശം നല്‍കിയത്. ഈ മാസം ആറാം തീയതിയാണ് 20 ഓളം കുത്തുകളുമായി അതീവ ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ കോളജിലെത്തിച്ചത്. വയറ്റിലും നെഞ്ചിലുമായി ആഴത്തിലുള്ള മുറിവുകളുമുണ്ടായിരുന്നു.

എറണാകുളം മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി കുട്ടിയുടെ ജീവന്‍ രക്ഷിച്ചു. ഞരമ്പുകള്‍ക്കേറ്റ മുറിവുകള്‍ കാരണം കൈകളും കാലുകളും തളര്‍ന്ന് പോകുന്ന അവസ്ഥയിലായിരുന്നു. അതിനാലാണ് കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവിലാണ് പെണ്‍കുട്ടിയിപ്പോള്‍. ന്യൂറോ സര്‍ജറി, ന്യൂറോ മെഡിസിന്‍, പ്ലാസ്റ്റിക് സര്‍ജറി, ഗൈനക്കോളജി, മെഡിസിന്‍ എന്നീ വിഭാഗങ്ങളുടെ ഏകോപിച്ചുള്ള ചികിത്സയാണ് നല്‍കുന്നത്. നിരീക്ഷണത്തിലുള്ള കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here