Advertisement

നിർഭയ കേസ്; പ്രതികൾക്കുള്ള തൂക്കു കയർ ബക്‌സർ ജയിലിൽ നിന്ന്

January 8, 2020
0 minutes Read

നീണ്ട ഏഴു വർഷങ്ങൾക്കിപ്പുറമാണ് നിർഭയ കേസിൽ പ്രതികൾക്ക് വധ ശിക്ഷ പുറപ്പെടുവിച്ചുകൊണ്ടുള്ള വിധി കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. ജനുവരി 22 ന് രാവിലെ 7 മണിക്ക് വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്. പ്രതികളുടെ വധശിക്ഷ നടപ്പാക്കേണ്ടിവരുമെന്നതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ എല്ലാ ജയിലുകൾക്കും തൂക്കുകയർ നിർമിച്ചുനൽകുന്ന ബക്‌സർ ജയിലിലേക്ക് മുൻപ് തന്നെ തൂക്കുകയർ നിർമിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് പോയിരുന്നു.

2013 ഫെബ്രുവരി ഒമ്പതിനു അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റാനാണ്  ബക്‌സറിൽ നിന്ന് അവസാനമായി തൂക്കുകയർ നിർമിച്ചത്.  തൂക്കിലേറ്റാൻ വിധിക്കുന്ന പ്രതിയുടെ ഉയരത്തിന്റെ 1.6 മീറ്റർ മടങ്ങ് നീളമുള്ള കയറാണ് വേണ്ടത്. അഞ്ചോ ആറോ പേർ മൂന്നു ദിവസത്തെ സമയമെടുത്താണ് ഒരു കയർ നിർമിക്കുന്നത്. കയർ നിർമിക്കുന്നതിനായി ജയിലിൽ പ്രത്യേക പരിശീലനം ലഭിച്ച തടവുകാർ ഉണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top