Advertisement

അച്ഛനെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് പതിനെട്ടുകാരൻ ആത്മഹത്യ ചെയ്ത സംഭവം; വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ട് പൊലീസ് മേധാവി

January 8, 2020
Google News 1 minute Read

പൊലീസ് അച്ഛനെ കള്ളക്കേസിൽ കുടുക്കിയെന്നാരോപിച്ച് ആലപ്പുഴയിൽ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ വകുപ്പ് തല അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി കെഎം ടോമി ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

ഇന്നലെ വൈകിട്ടാണ് അവലൂക്കുന്ന് സ്വദേശി മാധവൻ തൂങ്ങി മരിച്ചത്. കൂട്ടുകാർ തമ്മിലുള്ള തർക്കത്തിൽ തനിക്കെതിരെ പൊലീസ് കേസെടുത്തതിൽ മനംനൊന്താണ് മകന്റെ മരണമെന്ന് അച്ഛൻ സുധാകരൻ പറഞ്ഞു.

സംഭവത്തിൽ പങ്കില്ലാത്ത മൂത്ത മകനെ എസ്‌ഐ മർദിച്ചതായും പരാതിക്കാരിയുടെ സ്വാധീനത്തിലാണ് പൊലീസ് കേസ് എടുത്തതെന്നും മാധവന്റേതായി കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.

Story Highlights- Murder, suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here