Advertisement

ഇറാന്റെ വ്യോമാക്രമണത്തില്‍ ആരും മരിച്ചിട്ടില്ല: ട്രംപ്

January 8, 2020
0 minutes Read

ഇറാന്റെ വ്യോമാക്രമണത്തില്‍ ഒരു സൈനികന്‍ പോലും മരിച്ചിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു അമേരിക്കക്കാരനും പരുക്കേല്‍ക്കാന്‍ അനുവദിക്കില്ല. ഖാസിം സുലൈമാനിയാണ് ലോകമെമ്പാടുമുള്ള ആഭ്യന്തര യുദ്ധങ്ങള്‍ക്ക് കാരണമെന്നും ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്കു ശേഷം പ്രതികരിക്കുകയായിരുന്നു ട്രംപ്.

എന്തിനും തയാറാണ് അമേരിക്ക. ഇറാനെതിരെ ശക്തമായ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തും. ഇറാനെ ഒരിക്കലും ആണവ ശക്തിയാകാന്‍ അനുവദിക്കില്ല. ഇറാന്‍ അവരുടെ ആണവ സ്വപ്‌നങ്ങള്‍ അവസാനിപ്പിക്കണം. ഇറാന്‍ വെറുപ്പും അശാന്തിയും പടര്‍ത്തുന്നത്രയും കാലം പശ്ചിമേഷ്യക്ക് ശാന്തിയും സമാധാനവും ലഭിക്കില്ല. ലോകത്തെ കൂടുതല്‍ സമാധാനമുള്ള ഇടമാക്കി മാറ്റേണ്ടതുണ്ട്. പശ്ചിമേഷ്യയിലെ എണ്ണ അമേരിക്കയ്ക്ക് ആവശ്യമില്ലെന്നും ട്രംപ് പറഞ്ഞു.

അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയിരുന്നു.ആക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഈ അവകാശ വാദങ്ങളെ ട്രംപ് തള്ളി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top