Advertisement

ഇറാഖിലെ യുഎസ് നയതന്ത്ര കാര്യാലയത്തിനു നേരെ വീണ്ടും ആക്രമണം

January 9, 2020
0 minutes Read

ഇറാഖിലെ ബാഗ്ദാദിൽ വീണ്ടും ആക്രമണം. അമേരിക്കൻ നയതന്ത്രകാര്യാലയം സ്ഥിതിചെയ്യുന്ന ഗ്രീൻ സോണിൽ റോക്കറ്റ് ആക്രമണം ഉണ്ടായതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച അർധരാത്രിയോടെ അമേരിക്കൻ എംബസിയും മറ്റും സ്ഥിതിചെയ്യുന്ന ഗ്രീൻ സോണിൽ രണ്ട് റോക്കറ്റുകൾ പതിച്ചതായി ഇറാഖ് സൈന്യം സ്ഥിരീകരിച്ചു. ഇറാനിലെ യുഎസ് സൈനിക താവളങ്ങളായ ഇർബിൽ, അൽ അസദ് ആക്രമണത്തിൽ ആൾ നാശമുണ്ടായില്ലെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതികരണത്തിന് മണിക്കൂറുകൾക്ക് ശേഷമാണ് ആക്രമണമുണ്ടായത്. എന്നാൽ, ഗ്രീൻ സോണിലുണ്ടായ ആക്രമണത്തെക്കുറിച്ച് വൈറ്റ് ഹൗസും പെന്റഗണും പ്രതികരിച്ചിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top