Advertisement

ഒ പനീർശെൽവത്തിന്റേയും സ്റ്റാലിന്റേയും സുരക്ഷ പിൻവലിച്ച് കേന്ദ്രം

January 9, 2020
Google News 0 minutes Read

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീർശെൽവത്തിന്റേയും ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിന്റേയും സുരക്ഷ പിൻവലിച്ച് കേന്ദ്രം. പനീർശെൽവത്തിന് നൽകിയിരുന്ന വൈ പ്ലസ് സുരക്ഷയും സ്റ്റാലിന് നൽകിയിരുന്ന ഇസഡ് പ്ലസ് സുരക്ഷയുമാണ് പിൻവലിച്ചത്.

ഇരുവർക്കും നിലവിൽ സുരക്ഷാ ഭീഷണികൾ ഇല്ലെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ. ഇത് പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. അതേസമയം, ഇരുവർക്കും നൽകിയിരുന്ന സിആർപിഎഫ് കമാൻഡോകളുടെ സുരക്ഷ തുടരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here