ജെഎൻയു വിഷയത്തിൽ തുടർ നടപടികളുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം; നാളെ വിദ്യാർത്ഥികളും വിസിയുമായി ചർച്ച നടത്തും

ജെഎൻയു കൂടുതൽ കലുഷിതമായ സാഹചര്യത്തിൽ തുടർ നടപടികളുമായി കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. വിദ്യാർത്ഥികളും സർവകലാശാല വൈസ് ചാൻസലുമായി നാളെ ചർച്ച നടത്തും. ഇന്നത്തെ പ്രതിഷേധം അക്രമ സംഭവങ്ങളിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് നടപടി. വൈസ് ചാൻസലറെ മാറ്റി മുഖം രക്ഷിക്കുന്ന നടപടികളിലേക്ക് മന്ത്രാലയം കടന്നേക്കുമെന്നാണ് സൂചന.
ജെഎൻയു വിദ്യാർത്ഥികളുമായി മാനവ വിഭവശേഷി മന്ത്രാലയം നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു. വൈസ് ചാൻസലറെ മാറ്റുന്നതുവരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്. അതേസമയം രാഷ്ട്രപതി ഭവനിലേക്ക് വിദ്യാർത്ഥികൾ നടത്തിയ മാർച്ചിന് നേരെ പൊലീസ് ലാത്തി വീശി. വിദ്യാർത്ഥികളും പൊലീസും ഏറ്റുമുട്ടുകയും സംഘർഷത്തിൽ കലാശിക്കുകയും ചെയ്തിരുന്നു.
read also: ജെഎൻയു: വൈസ് ചാൻസലറെ മാറ്റും വരെ സമരം തുടരുമെന്ന് ഐഷി ഘോഷ്
സമാധാനപരമായി സമരം ചെയ്യാൻ വന്നവർക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. വിദ്യാർത്ഥികളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
story highlights- HRD ministry, JNU, vice chancellor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here