Advertisement

ജെഎൻയു: വൈസ് ചാൻസലറെ മാറ്റും വരെ സമരം തുടരുമെന്ന് ഐഷി ഘോഷ്

January 9, 2020
1 minute Read

ജവഹർലാൽ നെഹ്‌റു സർവകലാശാല വൈസ് ചാൻസലറെ മാറ്റുന്നതുവരെ സമരം തുടരുമെന്ന് വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്. വൈസ് ചാൻസലറെ മാറ്റുക എന്നതാണ് വിദ്യാർത്ഥികളുടെ അടിയന്തര ആവശ്യം. വിസിയുടെ അനാസ്ഥയാണ് വിദ്യാർത്ഥികൾക്കെതിരായ ആക്രമണത്തിൽ കലാശിച്ചത്. നിലവിലെ വിസിയിൽ നിന്ന് നീതി കിട്ടില്ലെന്നും ഐഷി ഘോഷ് വ്യക്തമാക്കി.

ആക്രമണത്തിനിരയായി തീവ്രപരിചരണ വിഭാഗത്തിൽ കിടക്കുമ്പോൾ കാണാനോ കാര്യമന്വേഷിക്കാനോ വിസി തയാറായില്ല. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം വിസിയെ പുറത്താക്കണം. അക്രമത്തെ കുറിച്ച് അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഐഷി ഘോഷ് പറഞ്ഞു.

read also: ദീപികാ പദുകോൺ ജെഎൻയു സമരവേദിയിൽ

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ജെഎൻയുവിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. ഫീസ് വർധനവിനെതിരെ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥി യൂണിയൻ ആരോപിച്ചിരുന്നു. മുഖം മറച്ച് മാരകായുധങ്ങളുമായെത്തിയ അൻപതോളം പേരാണ് ആക്രമണം നടത്തിയത്. സംഭവത്തിൽ ഡൽഹി പൊലീസിനോട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റിപ്പോർട്ട് തേടിയിരുന്നു. ജോയിന്റ് കമ്മീഷണർ റാങ്കിലുള്ള ഓഫീസറാണ് സംഭവം അന്വേഷിക്കുന്നത്.

story highlights- ABVP, threat, JNU, Students union

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top