Advertisement

കളിയിക്കാവിളയിൽ പൊലീസുകാരന്റെ കൊലപാതകം; സംഘടിത ആക്രമണമെന്ന് ക്യൂബ്രാഞ്ച്

January 9, 2020
1 minute Read

കളിയിക്കാവിളയിൽ പൊലീസുകാരന്റെ കൊലപാതകം സംഘടിത ആക്രമണമെന്ന് ക്യൂബ്രാഞ്ച്. പ്രതികൾ തീവ്രസ്വഭാവമുള്ള സംഘടനയിൽ ഉള്ളവരാണെന്ന് ക്യൂബ്രാഞ്ച് അറിയിച്ചു. പ്രതികളെന്ന് സംശയിക്കുന്നവരുടെ ചിത്രങ്ങൾ തമിഴ്‌നാട് പൊലീസ് കേരള പൊലീസിന് കൈമാറി. കന്യാകുമാരി സ്വദേശികളായ തൗഫിക്, അബ്ദുൾ ഷെമീമ് എന്നിവരാണ് പ്രതികളെന്ന് സംശയിക്കുന്ന രണ്ടു പേർ. നക്‌സൽ സംഘത്തിൽ അടങ്ങിയ നാലുപേരായിരിക്കാം സിസിടിവി ദൃശ്യത്തിലുള്ളതെന്നാണ് പൊലീസ് കരുതുന്നത്.

എന്നാൽ, കൊലപാതകത്തിനു ശേഷം പൊലീസ് ആദ്യം പറഞ്ഞ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ നിരാകരിക്കുകയാണ്. ഇയാളല്ല കൃത്യം ചെയ്തതെന്നാണ് തമിഴ്‌നാട് പൊലീസ് സ്ഥിരീകരിക്കുന്നത്. കേരള- തമിഴ്‌നാട് അതിർത്തിയിലെ മാർക്കറ്റ് റോഡ് ചെക്ക് പോസ്റ്റിൽ ഡ്യൂട്ടിയിലാിരുന്ന വിൽസൺ, ഇന്നലെ രാത്രി 9.40 ഓടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വില്‍സണു നേരെ വെടിയുതിർക്കുകയായിരുന്നു. കൃത്യം നടത്തിയതിനു ശേഷം പ്രതികൾ സമീപത്തുള്ള ജുമാമസ്ജിദിലേക്ക് ഓടി ഒളിക്കുകയായിരുന്നു. പ്രദേശത്ത് ഐജി അടക്കമുള്ള മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top