Advertisement

തുടര്‍വിദ്യാഭ്യാസ കലോത്സവം: തലസ്ഥാന ജില്ലയില്‍ നിന്ന് 25 ട്രാന്‍സ്‌ജെന്‍ഡറുകള്‍ മാറ്റുരയ്ക്കും

January 9, 2020
Google News 0 minutes Read

സാക്ഷരതാമിഷന്റെ സംസ്ഥാന തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ തലസ്ഥാന ജില്ലയില്‍ നിന്ന് 25 ട്രാന്‍സ്‌ജെന്‍ഡറുകള്‍ മാറ്റുരയ്ക്കും. സാക്ഷരതാമിഷന്റെ ട്രാന്‍ജെന്‍ഡര്‍ തുടര്‍വിദ്യാഭ്യാസ പദ്ധതിയായ സമന്വയ പഠിതാക്കള്‍ ആണ് മത്സരത്തിനിറങ്ങുന്നത്. ഈ മാസം 10 മുതല്‍ 12 വരെയാണ് മത്സരം.

സാക്ഷരതാമിഷന്റെ തുടര്‍വിദ്യാഭ്യാസ കലോത്സവത്തില്‍ 25 ട്രാന്‍സ്‌ജെന്‍ഡറുകളാണ് ജില്ലയില്‍ നിന്ന് മത്സരിക്കുന്നത്. ഒരാഴ്ചയിലധികമായി ഇവര്‍ കഠിന പരിശീലനത്തിലാണ്. ഒപ്പന, തിരുവാതിര, സംഘനൃത്തം, കഥാപ്രസംഗം , ലളിതഗാനം തുടങ്ങി 15 ഇനം മത്സരങ്ങളിലാണ് ഇവര്‍ മാറ്റുരക്കുന്നത്. കലോത്സവത്തിന്റെ കിരീടം തലസ്ഥാനത്തേക്ക് തന്നെ എത്തിക്കുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് ഇവര്‍. മൂന്ന് ദിവസം നീളുന്ന കലോത്സവത്തിന് വേദിയാകുന്നത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ആണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here