Advertisement

ഡ്രൈ ഡേ പിൻവലിക്കാനുള്ള സർക്കാൻ നീക്കത്തിന് എതിരെ കെസിബിസി മദ്യവിരുദ്ധസമിതി

January 9, 2020
Google News 1 minute Read

സംസ്ഥാനത്ത് ഡ്രൈ ഡേ പിൻവലിക്കാനുള്ള സർക്കാൻ നീക്കത്തിന് എതിരെ കെസിബിസി മദ്യവിരുദ്ധസമിതി. എകെ ആന്റണി സർക്കാരാണ് ഒന്നാം തീയതിയിൽ മദ്യശാല അടച്ചിടാൻ തീരുമാനിച്ചത്. ഇതുമൂലം മദ്യ ഉപഭോഗത്തിൽ കുറവുണ്ടെന്ന മദ്യമുതലാളിമാരുടെ നിർദേശത്തെ തുടർന്നാണ് ‘ഡ്രൈ ഡെ’ പിൻവലിക്കാൻ സർക്കാർ ശ്രമം നടത്തുന്നതെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ ആന്റണി ജേക്കബ് ചാവറ ആരോപിച്ചു.

Read Also: ഷെയിനിനെതിരെ വീണ്ടും ആഞ്ഞടിച്ച് സിനിമാ നിര്‍മാതാക്കള്‍

മദ്യഉപഭോഗവും ലഭ്യതയും ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ കേരളത്തെ അക്ഷരാർത്ഥത്തിൽ മദ്യത്തിൽ മുക്കിക്കൊല്ലുകയാണ്. ഇതിനെതിരേ ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് സംഘടനാ തീരുമാനം.

വിഷയത്തിൽ ഭാവി പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി കെസിബിസി മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് ഈ മാസം 16ന് കൊച്ചിയിൽ യോഗം ചേരും.കൂടാതെ 21 ന് എറണാകുളം അങ്കമാലി രൂപതയുടെ നേതൃത്വത്തിൽ കേരള മദ്യവിരുദ്ധ ഏകോപന സമിതിയുടെയും കെസിബിസി മദ്യവിരുദ്ധ സമിതിയുടെയും നേതൃത്വത്തിൽ സൂചന നിൽപ്പ് സമരം നടത്തും.

 

 

dry day, kcbc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here