Advertisement

കണ്ണൂരിൽ പ്രളയ ബാധിത മേഖലകളിൽ കർഷക ആത്മഹത്യകൾ കൂടുന്നു

January 9, 2020
Google News 1 minute Read

കണ്ണൂർ ജില്ലയിലെ പ്രളയ ബാധിത മേഖലകളിൽ കർഷക ആത്മഹത്യകൾ കൂടുന്നു. 2018ലെ പ്രളയത്തിന് ശേഷം കൊട്ടിയൂരിൽ മാത്രം മൂന്ന് കർഷകരാണ് ആത്മഹത്യ ചെയ്തത്. ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത കർഷകരാണ് ആത്മഹത്യ ചെയ്തവരെല്ലാം.

Read Also: കലൂർ സ്വദേശിയായ പെൺകുട്ടിയുടെ കൊലപാതകം; പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു

കഴിഞ്ഞ ഫെബ്രുവരിയിലാണ് കൊട്ടിയൂർ കണിച്ചാറിലെ ഷിജോ ജോസഫ് എന്ന കർഷകൻ ആത്മഹത്യ ചെയ്തത്. പ്രളയത്തിൽ വീടും കൃഷിയും പൂർണമായും നശിച്ചതോടെ കടബാധ്യത പെരുകി. ജപ്തി നോട്ടീസ് കൂടി വന്നതോടെ ഷിജോ ആത്മഹത്യ ചെയ്യുകയായിരുന്നു. ഭാര്യയും അമ്മയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന് കാര്യമായ വരുമാന മാർഗമോ അടച്ചുറപ്പുള്ള വീടോ ഇല്ല. തിരിച്ചടക്കാത്ത വായ്പയുടെ പേരിൽ ബാങ്ക് ഇപ്പോഴും ഇവരെ വേട്ടയാടുന്നു.

ബാങ്കിലെ കടം തിരിച്ചടക്കാൻ കഴിയാത്തതിനെ തുടർന്നാണ് കഴിഞ്ഞ വർഷം ജനുവരിയിൽ പാൽച്ചുരം സ്വദേശി സാബുവുംആത്മഹത്യ ചെയ്തത്. വാഴ കർഷകനായിരുന്ന സാബു കീടനാശിനി കഴിച്ച് ജീവനൊടുക്കുകയായിരുന്നു.

തിങ്കളാഴ്ച ആത്മഹത്യ ചെയ്ത കൊളക്കാട് സ്വദേശി ആൻഡ്രൂസിനും കടബാധ്യതകൾ ഏറെയായിരുന്നു. ബാങ്കുകളുടെ ജപ്തി നടപടികളാണ് പ്രളയ ബാധിത മേഖലകളിലെ ആത്മഹത്യകൾക്ക് കാരണമെന്നാണ് പരാതി. മേഖലയിലെ നിരവധി കർഷകർ ഇപ്പോഴും ജപ്തി ഭീഷണിയിലാണ്. പ്രശ്‌നത്തിൽ സർക്കാർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.

 

 

 

kannur, farmers suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here