Advertisement

നടക്കാവ് യുവാവിനെ തട്ടിക്കൊണ്ട് പോയ സംഭവം: പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍

9 hours ago
Google News 1 minute Read

കോഴിക്കോട് നടക്കാവ് യുവാവിനെ തട്ടിക്കൊണ്ട് പോയ കേസില്‍ പെണ്‍സുഹൃത്ത് കസ്റ്റഡിയില്‍. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് പെണ്‍ സുഹൃത്താണ് റയീസിനെ വിളിച്ച് വരുത്തിയത്. റയീസിനെ തട്ടിക്കൊണ്ട് പോയ സംഘത്തിന് ഒപ്പം പെണ്‍സുഹൃത്ത് ഇന്നലെ ഉച്ചക്ക് ഉണ്ടായിരുന്നതായി പൊലീസിന് കണ്ടെത്തി.

ഇന്ന് പുലര്‍ച്ചെ ഒന്നേമുക്കാലോടെയാണ് ജവഹര്‍ നഗര്‍ കോളനിയില്‍ നിന്ന് വയനാട് സ്വദേശിയായ മുഹമ്മദ് റയീസിനെ തട്ടിക്കൊണ്ടുപോയത്. ഇന്നോവ കാറില്‍ എത്തിയ നാലംഗ സംഘം റെയ്‌സിനെ കാറിലേക്ക് വലിച്ചുകയറ്റി കടന്നു കളയുകയായിരുന്നു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. അന്വേഷണത്തില്‍ കാര്‍ കക്കാടംപൊയിലേക്ക് പോയതായി കണ്ടെത്തി. തുടര്‍ന്ന് ടവര്‍ ലൊക്കേഷനും, റയീസിന്റെ പെണ്‍ സുഹൃത്തിനെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്.

മുഖ്യപ്രതിയായ സിനാന് പറയീസ് പണം നല്‍കാന്‍ ഉണ്ടായിരുന്നു. അത് നല്‍കാതെ കബളിപ്പിച്ച റീസിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
തിരുവമ്പാടി പൊലീസിന്റെ സഹായത്തോടെയാണ് എട്ടംഗ സംഘത്തെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.

Story Highlights : Nadakkavu Kidnapping : Girlfriend in custody

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here