രാജ്യത്തിന്റെ ആഭ്യന്തര വളർച്ച നിരക്ക് ഉയർന്നു: GDP 7.8 ശതമാനമായി വർധിച്ചു

പ്രവചനങ്ങളെ അപ്രസക്തമാക്കി ഇന്ത്യൻ ജിഡിപിയുടെ മുന്നേറ്റം. 2025-26 സാമ്പത്തിക വർഷത്തെ ഒന്നാംപാദമായ ഏപ്രിൽ-ജൂണിൽ 7.8 ശതമാനമാണ് മൊത്ത ആഭ്യന്തര ഉൽപാദന വളർച്ചാ നിരക്കെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കി. ഇന്ത്യ 6.5 ശതമാനം വളരുമെന്നായിരുന്നു റിസർവ് ബാങ്കിന്റെ പ്രവചനം.
സാമ്പത്തികരംഗത്ത് എതിരാളികളെ ബഹുദൂരം പിന്നിലാക്കിയ ഇന്ത്യ ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‍വ്യവസ്ഥ എന്ന നേട്ടവും നിലനിർത്തി. അതേസമയം, യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്കുമേൽ പ്രഖ്യാപിച്ച 50 ശതമാനം ഇറക്കുമതി തീരുവയുടെ ആഘാതം ഈ മാസം മുതലാണ് ദൃശ്യമാവുക. ഇത് ജൂലൈ-സെപ്റ്റംബർ പാദത്തിലെ ജിഡിപിയെ ബാധിച്ചേക്കും.
ജിഡിപി വളർച്ചയിൽ ഒരു ശതമാനം വരെ കുറവുണ്ടായേക്കാമെന്നാണ് വിലയിരുത്തൽ. എന്നാൽ, ജിഎസ്ടി ഇളവ് ഉൾപ്പെടെ കൊണ്ടുവന്നും കയറ്റുമതി മേഖലയ്ക്ക് പിന്തുണ പാക്കേജ് അനുവദിച്ചും പ്രതിസന്ധി മറികടക്കാനുള്ള ശ്രമത്തിലേക്ക് കേന്ദ്രം കടന്നിട്ടുണ്ട്.
Story Highlights : India GDP growth: Indian economy grows at 7.8 per cent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here