പൗരത്വ നിയമ ഭേദഗതി; പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് മമത ബാനർജി

പൗരത്വ നിയമ ഭേദഗതിക്കെതിരെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചു ചേർത്ത പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ കോൺഗ്രസും ഇടതുപക്ഷവും കളിക്കുന്നത് നീചമായ രാഷ്ട്രീയമാണെന്ന് മമത പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ കൂട്ടായ്മയിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് മമത വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിയും പൗരത്വ രജിസ്റ്ററും എൻപിആറും ബംഗാളിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നും
മമത പറഞ്ഞു. ഇതിനെതിരെ പ്രതിഷേധം ഒറ്റയ്ക്ക് മുന്നോട്ടുകൊണ്ടുപോകുമെന്നും മമത പറഞ്ഞു.
ജനുവരി 13ന് ഇടതുപാർട്ടികൾ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗം സോണിയ ഗാന്ധി വിളിച്ചിരുന്നു. സിഎഎയുമായി ബന്ധപ്പെട്ട സാഹചര്യം ചർച്ച ചെയ്യുകയാണ് യോഗത്തിന്റെ മുഖ്യലക്ഷ്യം. ഇതോടൊപ്പം വിവിധ യൂണിവേഴ്സിറ്റികളിൽ നടന്ന അക്രമസംഭവങ്ങളും യോഗത്തിൽ ചർച്ചയാവും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here