Advertisement

 ഐഎസ് വനിതകളുടെ തിരിച്ചുവരവ്; തീരുമാനമെടുക്കാതെ കേന്ദ്രം; പലർക്കും മനംമാറ്റമില്ല

January 9, 2020
Google News 1 minute Read

അഫ്ഗാനിൽ കീഴടങ്ങിയ ഐഎസ് വനിതകളുടെ തിരിച്ചുവരവ് സംബന്ധിച്ച് തീരുമാനമെടുക്കാതെ കേന്ദ്രം. കശ്മീർ സ്വദേശിയായ രുക്‌സാന അഹംകാർ മക്കളായ സബീറ, തൂബ, നഫീസ അതിയക്കം മലയാളികളായ നിമിഷ ഫാത്തിമ, മെറിൻ ജേക്കബ്, സോണിയ സെബാസ്റ്റ്യൻ, റാഹിലാ പുരയിൽ, ഷംസിയ പുരയിൽ, ഷഹീന എന്നിവരാണ് നിലവിൽ കാബൂളിലെ ബദാംബാഗ് ജയിലിലുള്ളത്. ഇവരെ റോ, ഐബി, എൻഐഎ തുടങ്ങിയ ഏജൻസികൾ ചോദ്യം ചെയ്‌തെങ്കിലും തിരിച്ച് ഇന്ത്യയിലെത്തിക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.

Read Also: ‘ചന്ദ്രശേഖർ ആസാദിന് എയിംസിൽ ചികിത്സ നൽകണം’: തിഹാർ ജയിൽ അധികൃതരെ രൂക്ഷമായി വിമർശിച്ച് ഡൽഹി കോടതി

കീഴടങ്ങിയവരിൽ രുക്‌സാന അഹംകാർ കശ്മീരിലാണ് ജനിച്ചതെങ്കിലും പിന്നീട് പാകിസ്താനിലേക്ക് പോയതാണ്. മലയാളികളടക്കമുള്ള മറ്റുള്ളവരെ തിരിച്ചെത്തിച്ചാൽ തന്നെ എന്ത് ചെയ്യുമെന്ന കാര്യത്തിൽ സർക്കാരിന് വ്യക്തതയില്ല. ഇവരോടൊപ്പം കൊച്ചു കുട്ടികളുള്ളതും പ്രതിസന്ധി വർധിപ്പിക്കുന്നു.

അതേസമയം, കീഴടങ്ങിയ പലർക്കും മനംമാറ്റമില്ലെന്ന് ഇവരെ ചോദ്യം ചെയ്ത ഏജൻസികൾ വ്യക്തമാക്കുന്നു. ഐഎസിൽ നിന്ന് തിരിച്ച് വരുന്നവരെ സ്വീകരിക്കാൻ പല രാജ്യങ്ങളും മടിക്കവേ അനുകൂല തീരുമാനമെടുക്കുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന് കേന്ദ്രം ഭയക്കുന്നുണ്ട്. വിഷയത്തിൽ കൂടുതൽ ചർച്ചകൾക്ക് ശേഷമേ നടപടിയുണ്ടാകുകയുള്ളൂ എന്ന് സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു.

 

 

 

isis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here