Advertisement

‘ചന്ദ്രശേഖർ ആസാദിന് എയിംസിൽ ചികിത്സ നൽകണം’: തിഹാർ ജയിൽ അധികൃതരെ രൂക്ഷമായി വിമർശിച്ച് ഡൽഹി കോടതി

January 9, 2020
Google News 1 minute Read

ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിന് ചികിത്സ നിഷേധിക്കുന്നതിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച് ഡൽഹി കോടതി. ആസാദിന് എത്രയും വേഗം ഡൽഹി എയിംസിൽ ചികിത്സ നൽകണമെന്ന് കോടതി നിർദേശിച്ചു. മതിയായ നടപടി സ്വീകരിക്കാത്ത തിഹാർ ജയിൽ അധികൃതരെ കോടതി വിമർശിച്ചു.

ചന്ദ്രശേഖർ ആസാദിന് പോളിസൈത്തീമിയ ആണെന്നും ദിവസവും പരിശോധന ആവശ്യമാണെന്നും കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ആസാദിന് എയിംസിൽ ചികിത്സ നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ആസാദിന് മതിയായ ചികിത്സ നൽകുന്നില്ല. ഹൃദയാഘാതത്തിന് വരെ സാധ്യതയുണ്ട്. ആസാദിന് അടിയന്തര ചികിത്സ ആവശ്യമാണെന്നതിനെ കുറിച്ച് ജയിൽ അധികൃതർക്ക് അറിയില്ല. ആസാദിന് മറ്റ് പലതിനുമാണ് ചികിത്സ നൽകുന്നത്. ആസാദിനെ എത്രയും വേഗം എയിംസിൽ എത്തിക്കണമെന്നും ആസാദ് ക്രിമിനലല്ല, രാഷ്ട്രീയക്കാരനാണെന്നും അഭിഭാഷകൻ മെഹ്മൂദ് പ്രാച്ച ഹർജിയിൽ വ്യക്തമാക്കി.

read also: ചന്ദ്രശേഖർ ആസാദിന് ഹൃദയാഘാതമുണ്ടായേക്കാം; ജീവൻ അപകടത്തിലെന്ന് ചികിത്സിക്കുന്ന ഡോക്ടർ

ഡൽഹി ജുമാ മസ്ജിദിലെ പ്രതിഷേധത്തിനെ തുടർന്നാണ് ചന്ദ്രശേഖർ ആസാദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ആസാദിന്റെ ജീവൻ അപകടത്തിലാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ ഹർജിത് സിംഗ് ഭാട്ടിയ രംഗത്തെത്തിയിരുന്നു. ആസാദിന് ഏത് നിമിഷവും ഹൃദയാഘാതമുണ്ടാകാമെന്നും ചികിത്സക്കായി എത്രയും വേഗം എയിംസിൽ പ്രവേശിപ്പിക്കണമെന്നും ഡോക്ടർ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

story highlights- chandrasekhar azad, bhim army, AIIMS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here