ചന്ദ്രശേഖർ ആസാദിന് ഹൃദയാഘാതമുണ്ടായേക്കാം; ജീവൻ അപകടത്തിലെന്ന് ചികിത്സിക്കുന്ന ഡോക്ടർ

ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിന്റെ ജീവൻ അപകടത്തിലെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ ഹർജിത് സിംഗ് ഭാട്ടിയ. ആസാദിന് ഏത് നിമിഷവും ഹൃദയാഘാതമുണ്ടായേക്കാമെന്ന് ഡോക്ടർ പറയുന്നു. ചികിത്സക്കായി ആസാദിനെ എത്രയും വേഗം എയിംസിൽ പ്രവേശിപ്പിക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോടും പൊലീസിനോടും ഹർജിത് സിംഗ് ഭാട്ടിയ ആവശ്യപ്പെട്ടു.
ട്വീറ്റുകളിലൂടെയാണ് ആസാദിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഡോക്ടർ വിശദീകരിച്ചത്. ആഴ്ചതോറും ഫ്‌ളെബോടോമി ആവശ്യമുള്ള രോഗം ആസാദിന് പിടിപെടുകയാണെന്നും ഒരു വർഷമായി ചികിത്സയിലാണെന്നും ഡോക്ടർ വ്യക്തമാക്കുന്നു. ഫ്‌ളെബോടോമി കൃത്യമായി ചെയ്തില്ലെങ്കിൽ രക്തം കട്ടിയാകുകയും ഹൃദയസ്തംഭനത്തിലേക്ക് നയിക്കുകയും ചെയ്യും. തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ചന്ദ്രശേഖർ തിഹാർ ജയിലിലെ പൊലീസിനോട് പലതവണ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ എയിംസിൽ ചികിത്സ നൽകാൻ പൊലീസ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു
ഡൽഹി ജുമാ മസ്ജിദിലെ പ്രതിഷേധത്തിനെ തുടർന്നാണ് ചന്ദ്രശേഖർ ആസാദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 21 ന് ആസാദിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി നിരസിച്ചിരുന്നു. ഇദ്ദേഹത്തെ 14 ദിവസത്തേക്കാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇപ്പോൾ തിഹാർ ജയിലിലാണ് ചന്ദ്രശേഖർ ആസാദ്.
This is inhuman and clear violation of human rights. Everyone have right to access medical care. I request @DelhiPolice & @AmitShah to bring him to AIIMS, get him admitted and let him get his treatment otherwise you will be responsible for any untoward incident. (3/n)
— Harjit Singh Bhatti (@DrHarjitBhatti) January 3, 2020
story highlights- chandrasekhar azad, bhim army, Dr Harjit Singh Bhatti
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here