Advertisement

സൂപ്പർ മാർക്കറ്റിൽ അതിക്രമിച്ചു കയറി; മദ്യക്കുപ്പികൾ തകർത്ത് വിസ്കി നക്കിക്കുടിച്ച് പന്നിക്കുടുംബം: ചിത്രങ്ങൾ വൈറൽ

January 9, 2020
Google News 1 minute Read

ഫാമിൽ വളരുന്ന പന്നിക്കുടുംബത്തിന് ഒന്നു വെള്ളമടിക്കണമെന്നു തോന്നിയത് പെട്ടെന്നായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല. ഫാമിൽ നിന്ന് രക്ഷപ്പെട്ട് നേരെ സൂപ്പർ മാർക്കറ്റിലേക്ക്. സൂപ്പർ മാർക്കറ്റിൽ അതിക്രമിച്ചു കയറി മദ്യക്കുപ്പികൾ പൊട്ടിച്ച് നിലത്തു വീണ മദ്യം നക്കിക്കുടിച്ച് ആശ തീർത്തു.

റഷ്യയിലാണ് സംഭവം. ഒരു അമ്മപ്പന്നിയും രണ്ട് മക്കളുമാണ് ഒരു ചേഞ്ചിന് സൂപ്പർ മാർക്കറ്റിൽ ചെന്ന് വെള്ളമടിച്ചത്. സൂപ്പർ മാർക്കറ്റിനു പുറത്ത് മണം പിടിച്ചു നടന്ന അമ്മപ്പന്നി ഉള്ളിലേക്ക് ഓടിക്കയറി നേരെ മദ്യക്കുപ്പികൾ വെച്ചിരിക്കുന്ന ഇടത്ത് ചെന്നു. രണ്ട് കോണ്യാക്കിൻ്റെ കുപ്പികളാണ് അവർ നിലത്തിട്ടു പൊട്ടിച്ചത്. പിന്നീട് അമ്മയും മക്കളും കൂടി മദ്യം നക്കിക്കുടിക്കുകയും ചെയ്തു.

പുതുവർഷവുമായി ബന്ധപ്പെട്ട് ആളുകൾ നീണ്ട അവധിയിലായിരുന്നതു കൊണ്ട് തന്നെ സൂപ്പർ മാർക്കറ്റിൽ കൂടിയിരുന്നവർക്ക് അതൊരു അത്യപൂർവ കാഴ്ചയായി. ചിലർ പന്നിക്കുടുംബത്തിൻ്റെ സന്ദർശനം സൂപ്പർ മാർക്കറ്റ് മാനേജ്മെൻ്റിൻ്റെ കുഴപ്പമാണെന്നു കുറ്റപ്പെടുത്തിയപ്പോൾ മറ്റു ചിലർ പന്നിക്കുടുംബത്തിൻ്റെ പക്ഷം ചേർന്നു. ‘ഈ തണുപ്പത്ത് നമ്മളൊക്കെ വെള്ളമടിക്കുകയല്ലേ, അപ്പോൾ അവർക്കും മദ്യപിക്കാൻ തോന്നിയത് സ്വാഭാവികം’ എന്നായിരുന്നു അവരുടെ അഭിപ്രായം.

പന്നിക്കുടുംബത്തിൻ്റെ വെള്ളമടി കണ്ട് അന്തം വിട്ട ജീവനക്കാർ ആദ്യം ഒന്നു പകച്ചെങ്കിലും സാവധാനത്തിൽ അവരെ പുറത്താക്കി വാതിലടച്ചു. താമസിയാതെ ഫാം ഹൗസിൻ്റെ ഉടമ വന്ന് തൻ്റെ പന്നികളെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.

Story Highlights: Pig, Alcohol, Super Market

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here