Advertisement

താരസംഘടന ഇടപെട്ടു; ഷെയ്ൻ നിഗവും നിർമ്മാതാക്കളുമായുള്ള പ്രശ്നത്തിനു പരിഹാരം

January 9, 2020
Google News 1 minute Read

നടൻ ഷെയ്ൻ നിഗവും നിർമ്മാതാക്കളുമായുള്ള പ്രശ്നത്തിനു പരിഹാരം. താര സംഘടനയായ എഎംഎംഎയുടെ ചർച്ചയിലാണ് തർക്കങ്ങൾക്ക് പരിഹാരമായത്. ഷെയ്ൻ കരാർ ഒപ്പിട്ട ചിത്രങ്ങളിൽ അഭിനയിക്കും. ഡബ് ചെയ്യാനുള്ള സിനിമകളിൽ ഷെയിൻ ഡബ് ചെയ്യുമെന്ന് സംഘടനാ പ്രസിഡൻ്റ് മോഹൻലാൽ അറിയിച്ചു. താരസംഘടന എന്ന നിലയിൽ നിർമ്മാതാക്കളുമായി ചർച്ച നടത്താനും ധാരണയായിട്ടുണ്ട്.

നിലവിൽ എഎംഎംഎ ചർച്ച നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് മോഹൻലാലും ബാബുരാജും വിഷയത്തിൽ പ്രതികരിച്ചത്. ഷെയ്ൻ നിഗം പ്രശ്നം സംഘടന ഏറ്റെടുത്തുവെന്ന് ബാബുരാജ് പറഞ്ഞു. അല്പസമയത്തിനുള്ളിൽ വിഷയം മാധ്യമങ്ങളെ അറിയിക്കാനായി എഎംഎംഎ വാർത്താ സമ്മേളനം നടത്തും.

നേരത്തെ ഉല്ലാസം സിനിമയ്ക്ക് ഷെയിന്‍ കരാര്‍ ലംഘിച്ച് പ്രതിഫലം ആവശ്യപ്പെട്ടു എന്ന് നിര്‍മാതാക്കള്‍ ആരോപിച്ചിരുന്നു. ആവശ്യമെങ്കില്‍ തെളിവുകള്‍ പുറത്ത്‌വിടുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. 45 ലക്ഷം നല്‍കിയാലെ ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം സിനിമ ഡബ് ചെയ്യുകയുള്ളുവെന്ന ഷെയിനിന്റെ നിലപാടിനെതിരെയാണ് നിര്‍മാതാക്കള്‍ കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടത്. ഉല്ലാസം സിനിമയുടെ പ്രതിഫലം സംബന്ധിച്ച് ഷെയ്ന്‍ നിഗം കള്ളം പ്രചരിപ്പിക്കുകയാണെന്ന് നിര്‍മാതാക്കള്‍ ആരോപിച്ചു. ഇരുപത്തിയഞ്ച് ലക്ഷം രൂപയ്ക്കാണ് ഷെയിന്‍ ഉല്ലാസം സിനിമയ്ക്ക് കരാര്‍ നല്‍കിയത്. കരാര്‍ ലംഘിച്ച് പ്രതിഫലം ആവശ്യപ്പെട്ടതിന് കണക്കുകള്‍ പുറത്തുവിട്ടു. ആവശ്യമെങ്കില്‍ തെളിവായിട്ടുള്ള കരാര്‍ ഒപ്പിട്ട രേഖകള്‍ പുറത്തുവിടുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

45 ലക്ഷം രൂപ നിര്‍മാതാവ് വാഗ്ദാനം ചെയ്തുവെന്ന ഷെയ്‌നിന്റെ വാദം തെറ്റാണെന്നും ഇത് സംബന്ധിച്ച രേഖകള്‍ അസോസിയേഷനിലുണ്ടെന്നും നിര്‍മാതാക്കള്‍ കൂട്ടിചേര്‍ത്തു.

Story Highlights: Shane Nigam, Amma

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here