Advertisement

ഷെയിനിനെതിരെ വീണ്ടും ആഞ്ഞടിച്ച് സിനിമാ നിര്‍മാതാക്കള്‍

January 9, 2020
1 minute Read

ഷെയിനിനെതിരെ വീണ്ടും ആഞ്ഞടിച്ച് സിനിമാ നിര്‍മാതാക്കള്‍. ഉല്ലാസം സിനിമയ്ക്ക് ഷെയിന്‍ കരാര്‍ ലംഘിച്ച് പ്രതിഫലം ആവശ്യപ്പെട്ടു എന്ന് നിര്‍മാതാക്കള്‍ ആരോപിച്ചു. ആവശ്യമെങ്കില്‍ തെളിവുകള്‍ പുറത്ത്‌വിടുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു. അതേസമയം, ഷെയ്ന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ അമ്മ നേതൃയോഗം വൈകീട്ട് ഏഴിന് കൊച്ചിയില്‍ ചേരും.

45 ലക്ഷം നല്‍കിയാലെ ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം സിനിമ ഡബ് ചെയ്യുകയുള്ളുവെന്ന ഷെയിനിന്റെ നിലപാടിനെതിരെയാണ് നിര്‍മാതാക്കള്‍ കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടത്. ഉല്ലാസം സിനിമയുടെ പ്രതിഫലം സംബന്ധിച്ച് ഷെയ്ന്‍ നിഗം കള്ളം പ്രചരിപ്പിക്കുകയാണെന്ന് നിര്‍മാതാക്കള്‍ ആരോപിച്ചു. ഇരുപത്തിയഞ്ച് ലക്ഷം രൂപയ്ക്കാണ് ഷെയിന്‍ ഉല്ലാസം സിനിമയ്ക്ക് കരാര്‍ നല്‍കിയത്. കരാര്‍ ലംഘിച്ച് പ്രതിഫലം ആവശ്യപ്പെട്ടതിന് കണക്കുകള്‍ പുറത്തുവിട്ടു. ആവശ്യമെങ്കില്‍ തെളിവായിട്ടുള്ള കരാര്‍ ഒപ്പിട്ട രേഖകള്‍ പുറത്തുവിടുമെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

45 ലക്ഷം രൂപ നിര്‍മാതാവ് വാഗ്ദാനം ചെയ്തുവെന്ന ഷെയ്‌നിന്റെ വാദം തെറ്റാണെന്നും ഇത് സംബന്ധിച്ച രേഖകള്‍ അസോസിയേഷനിലുണ്ടെന്നും നിര്‍മാതാക്കള്‍ കൂട്ടിചേര്‍ത്തു. അതേസമയം, ഷെയ്ന്‍ നിഗവുമായി ബന്ധപെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി അമ്മയുടെ നേതൃയോഗം ഇന്ന് വൈകീട്ട് ഏഴിന് കൊച്ചിയില്‍ ചേരും. യോഗത്തില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ഉള്‍പ്പടെ പങ്കെടുക്കും. ചര്‍ച്ചകള്‍ക്കായി ഷെയ്ന്‍ നിഗമിനെയും വിളിപ്പിച്ചിട്ടുണ്ട്.

Story Highlights- AMMA, shane nigam, producers association, ullasam movie

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top