‘ജെഎൻയുവിൽ അവർ 3000 കോണ്ടം കണ്ടെത്തി, പക്ഷേ കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തിയില്ല’: കനയ്യകുമാർ

രാജ്യത്തെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പകരം ജവഹർലാൽ നെഹ്‌റു സർവകലാശാലയെ അപമാനിക്കുകയാണ് ചിലർ ചെയ്യുന്നതെന്ന് മുൻ വിദ്യാർത്ഥി നേതാവ് കനയ്യകുമാർ. ജെഎൻയുവിൽ അവർ 3000 ഗർഭനിരോധന ഉറകൾ കണ്ടെത്തി. എന്നാൽ ജെഎൻയുവിൽ നിന്ന് കാണാതായ വിദ്യാർത്ഥി നജീബിനെ ഇതുവരെ കണ്ടെത്തിയില്ലെന്നും കനയ്യകുമാർ ആഞ്ഞടിച്ചു.

read also: ജെഎൻയു മാർച്ച്; പൊലീസ് ഉദ്യോഗസ്ഥന്റെ വിരൽ കടിച്ച് മുറിച്ച് യുവതി

നിങ്ങൾക്ക് തങ്ങളെ എത്രവേണമെങ്കിലും അപമാനിക്കാം. രാജ്യദ്രോഹികളെന്ന് മുദ്രകുത്താം. പക്ഷേ അത് നിങ്ങളുടെ കുട്ടികൾക്ക് ജോലി ലഭിക്കാൻ സഹായിക്കില്ല. അത് നിങ്ങൾക്ക് സുരക്ഷയോ അടിസ്ഥാന സൗകര്യങ്ങളോ നൽകില്ല. നിങ്ങളുടെ മാനസിക പിരിമുറുക്കം തങ്ങൾക്ക് മനസിലാവും. ഇവിടെ അഡ്മിഷൻ ലഭിക്കാൻ ബുദ്ധിമുട്ടാണെന്നും കനയ്യ കുമാർ പറഞ്ഞു.

ജെഎൻയു വിദ്യാർത്ഥികൾ രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു. വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് ലാത്തി വീശുകയും നിരവധി പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ജെഎൻയുവിൽ എത്തിയപ്പോഴാണ് കനയ്യ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.

story highlights- Kanhaiya Kumar, jnu, najeeb, jnu student missing

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top