ലിയോ കാര്‍ട്ടറെ സിക്‌സ് സിക്‌സസ് ക്ലബ്ബിലേക്ക് സ്വാഗതം ചെയ്ത് യുവരാജ് സിംഗ്

ഒവറിലെ ആറ് പന്തും സിക്‌സര്‍ പായിച്ച ന്യൂസീലന്‍ഡ് താരം ലിയോ കാര്‍ട്ടറെ ‘സിക്‌സ് സിക്‌സസ് ക്ലബ്ബി’ലേക്ക് സ്വാഗതം ചെയ്തുകൊണ്ട് യുവരാജ് സിംഗ്. . കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ‘ടോം ആന്‍ഡ് ജെറി’യുടെ ചിത്രത്തോടൊപ്പമാണ് സിക്‌സ് സിക്‌സസ് ക്ലബ്ബി’ലേക്ക് സ്വാഗതം ചെയ്തത്.
‘ലിയോ കാര്‍ട്ടര്‍, സിക്‌സ് സിക്‌സസ് ക്ലബ്ബിലേക്ക് സ്വാഗതം. അതൊരു ഒന്നൊന്നര അടി തന്നെയായിരുന്നു. ബഹുമാന സൂചകമെന്ന നിലയില്‍ താങ്കളുടെ ജഴ്‌സിയില്‍ ഒപ്പുചാര്‍ത്തി ഡവിച്ചിന് ( കാര്‍ട്ടര്‍ ആറ് സിക്‌സടിച്ച ബോളര്‍) നല്‍കൂ’. എന്നാണ് യുവി ട്വിറ്ററിലൂടെ പങ്ക് വച്ച കുറിപ്പ്. ന്യൂസീലന്‍ഡ് ആഭ്യന്തര ക്രിക്കറ്റ് ലീഗായ സൂപ്പര്‍ സ്മാഷ് മത്സരത്തിലാണ് ന്യൂസീലന്‍ഡുകാരനായ ഇരുപത്തഞ്ചുകാരന്‍ ലിയോ കാര്‍ട്ടര്‍ ആറ് പന്തും സിക്‌സര്‍ പറത്തിയത്. കാന്റര്‍ബറി കിംഗസ്-നോര്‍ത്തേണ്‍ നൈറ്റ് മത്സരത്തിനിടെയായിരുന്നു നേട്ടം.
Welcome Leo Carter to the six sixes club ! That was some epic hitting, now please sign your jersey and give it to Devcich as a mark of respect ✊ pic.twitter.com/0iRtyBNH52
— yuvraj singh (@YUVSTRONG12) January 8, 2020
Story HighLlights- Yuvraj Singh, Leo Carter, Six Sixes Club
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here