Advertisement

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല; അഭ്യൂഹങ്ങൾ തള്ളി യുവരാജ് സിങ്ങ്

March 2, 2024
Google News 8 minutes Read
Yuvraj Singh denies media reports of contesting from Gurdaspur

സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് യുവരാജ് സിങ്. താൻ ഗുരുദാസ് പൂരിൽ നിന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. തന്റെ ഫൌണ്ടേഷനിലൂടെ ജന സേവനം തുടരുമെന്നും യുവരാജ്. ഗുരുദാസ് പൂരിൽ സണ്ണി ഡിയോളിന് പകരം യുവരാജ് സിങ് ബിജെപി സ്ഥാനാർഥി ആകുമെന്നായിരുന്നു റിപ്പോർട്ടുകൾ. ( Yuvraj Singh denies media reports of contesting from Gurdaspur )

‘ഗുരുദാസ്പൂരിൽ നിന്ന് ഞാൻ മത്സരിക്കുന്നില്ല. മനുഷ്യരെ സഹായിക്കുന്നതിലാണ് എന്റെ സന്തോഷം. എന്റെ ഫൗണ്ടേനിലൂടെ ഞാൻ അത് തുടരുന്നു. നമ്മളാൽ കഴിയുന്ന വിധം ഈ ലോകത്ത് മാറ്റം കൊണ്ടുവരാൻ നമുക്ക് പ്രയത്‌നിക്കാം’- യുവരാജ് എക്‌സിൽ കുറിച്ചു.

നിതിൻ ഗഡ്കരിയുമായുള്ള യുവരാജ് സിംഗിന്റെ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് താരം തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചത്.

Story Highlights: Yuvraj Singh denies media reports of contesting from Gurdaspur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here