പൗരത്വ നിയമം പ്രാബല്യത്തിൽ; ആഭ്യന്തരമന്ത്രാലയം വിജ്ഞാപനമിറക്കി

രാജ്യ വ്യാപകമായി പ്രതിഷേധങ്ങൾ നിലനിൽക്കെ പൗരത്വ നിയമം നിലവിൽ വന്നു. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ഇന്ന് മുതൽ നിയമം പ്രാബല്യത്തിൽ വന്നുവെന്ന് വ്യക്തമാക്കുന്ന വിജ്ഞാപനമാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്.
പാർലമെന്റിന്റെ രണ്ടുസഭകളും പൗരത്വ നിയമ ഭേദഗതി ബിൽ പാസാക്കിയിരുന്നു. തുടർന്ന് രാഷ്ട്രപതി ഒപ്പുവെച്ചതോടെ ബിൽ നിയമമായി. ബില്ലിനെതിരെ കോൺഗ്രസും ഇടതുപക്ഷവും തൃണമൂൽ കോൺഗ്രസും ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. നിയമത്തിനെതിരെ കേരളനിയമസഭയും പ്രമേയം പാസാക്കി പ്രതിഷേധമറിയിച്ചിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here