വാർഷിക വരുമാനത്തിൽ വർധനവുണ്ടായതായി കോൺഗ്രസും ബിജെപിയും

വാർഷിക വരുമാനത്തിൽ വൻ വർധനവുണ്ടായെന്ന് കോൺഗ്രസ്സും ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഇടത് പാർട്ടികളിൽ സിപിഎം വാർഷിക വരുമാനത്തിൽ കുറവുണ്ടായെന്നു വ്യക്തമാക്കിയപ്പോൾ സിപിഐക്ക് വരുമാനം വർധിച്ചു. പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.
ബിജെപിയുടെ വരുമാനം കഴിഞ്ഞ വർഷം 134 ശതമാനം വർധിച്ചതായി പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. 2410 കോടിയാണ് 2018-19 ലെ ബിജെപിയുടെ വരുമാനം. 1450 കോടി ഇലക്ടറൽ ബോണ്ടിൽ നിന്ന് മാത്രം ബിജെപിക്ക് ലഭിച്ചു. 2018-19 കാലയളവിൽ 918 കോടി രൂപ കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടിൽ എത്തി. കഴിഞ്ഞ വർഷം കോൺഗ്രസിന്റെ വരുമാനം 199 കോടി മാത്രമായിരുന്നു.
ഇലക്ടറൽ ബോണ്ട് സമ്പ്രദായത്തെ എതിർക്കുന്ന കോൺഗ്രസ് 383 കോടി ഇലക്ടറൽ ബോണ്ടിൽ സ്വീകരിച്ചു. ഇടത് പാർട്ടികളിൽ സിപിഐക്ക് വരുമാനം കൂടിയപ്പോൾ സിപിഐഎമ്മിന് വരുമാനം കുറഞ്ഞു. സിപിഎം സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച് 2018 -19 ലെ വരുമാനം 100 കോടി 96 ലക്ഷത്തിലേറെയാണ്. 2017-18 ൽ ഇത് 104,84,7532 ലക്ഷം രൂപയായിരുന്നു. സിപിഐക്ക് 2018-19 വർഷത്തിൽ വരുമാനം 7,15,4314 രൂപയാണ്. 2017-18 ലെ വരുമാനം 1,55,31,710 ആയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here