Advertisement

‘എന്റെ കൈയിലും തെളിവുണ്ട്’; തിരിച്ചടിച്ച് ഐഷി ഘോഷ്

January 10, 2020
1 minute Read

ഡൽഹി പൊലീസിന് മറുപടിയുമായി ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്. ജെഎൻയു കാമ്പസിൽ അക്രമം നടത്തിയത് ഐഷി ഘോഷിന്റെ നേതൃത്വത്തിലാണെന്ന് ഡൽഹി പൊലീസ് വെളിപ്പെടുത്തലിന് പിന്നാലെയാണ് ആഞ്ഞടിച്ച് ഐഷി രംഗത്തെത്തിയത്. തന്നെ ആരൊക്കെയാണ് ആക്രമിച്ചതെന്നും എങ്ങനെയാണ് അക്രമം നടന്നതെന്നും തന്റെ കൈയിലും തെളിവുണ്ടെന്ന് ഐഷി പറഞ്ഞു.

താൻ എന്ത് അക്രമമാണ് നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കണമെന്നും ഐഷി പറഞ്ഞു അക്രമികൾ കാമ്പസിൽ അഴിഞ്ഞാടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ താൻ നൽകിയ പരാതിയിൽ കേസെടുക്കാൻ പോലും പൊലീസ് തയാറായിട്ടില്ലെന്നും ഐഷി ഘോഷ് കൂട്ടിച്ചേർത്തു. ഡൽഹി പൊലീസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് ഐഷി ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്.

read also: ജെഎൻയുവിൽ അക്രമം നടത്തിയത് ഐഷി ഘോഷിന്റെ നേതൃത്വത്തിലെന്ന് ഡൽഹി പൊലീസ്

ജെഎൻയുവിൽ അക്രമം നടത്തിയത് ഐഷി ഘോഷിന്റെ നേതൃത്വത്തിലാണെന്ന് ഡൽഹി പൊലീസ് പറഞ്ഞിരുന്നു. അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടവരുടേതെന്ന പേരിൽ പൊലീസ് ചിത്രങ്ങളും പുറത്തുവിട്ടു. ഐഷി ഘോഷിന്റേയും മറ്റ് വിദ്യാർത്ഥി നേതാക്കളുടേയും ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ട കൂട്ടത്തിലുണ്ടായിരുന്നു. ഇടത് വിദ്യാർഥി സംഘടനകളാണ് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നാണ് ഡൽഹി പൊലീസിന്റെ വാദം.

story highlights- jnu, aishe ghosh, delhi police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top