ഉക്രൈന്‍ വിമാനം തകര്‍ന്നുവീണതിന് പിന്നില്‍ ഇറാനെന്ന് സംശയം

ഉക്രൈന്‍ വിമാനം തകര്‍ന്നുവീണതിന് പിന്നില്‍ ഇറാനാണെന്ന സംശയം പ്രകടിപ്പിച്ച് പാശ്ചാത്യരാജ്യങ്ങള്‍. അപകടത്തില്‍ ഇറാന് പങ്കുണ്ടെന്നതിന് തെളിവുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് ഉക്രൈന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് – 737 വിമാനം ഇറാനിലെ ഇമാം ഖൊമൈനി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ തന്നെ തകര്‍ന്നുവീണത്. സംഭവത്തില്‍ 176 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാന്‍, ഇറാഖിലെ അമേരിക്കന്‍ വ്യോമതാവളങ്ങള്‍ മിസൈലുകള്‍ ഉപയോഗിച്ചതിന് തൊട്ടടുത്ത മണിക്കൂറിലാണ് വിമാനം തകര്‍ന്നു വീണത്. സാങ്കേതിക തകരാറാണ് അപകടത്തിന് പിന്നിലെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍.
ഉക്രൈനും ഇത് ശരിവച്ചിരുന്നു. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് തെളിവുകള്‍ പരിശോധിക്കുമ്പോള്‍ സൂചന ലഭിക്കുന്നുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. സംഭവത്തില്‍ ഇറാന്റെ പങ്ക് അന്വേഷിക്കണമെന്ന് ബ്രിട്ടനും ആവശ്യപ്പെട്ടു. അപകടത്തിന് കാരണം ഇറാന് പറ്റിയ ഒരു അബദ്ധമാണെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here