Advertisement

ഗൗരി ലങ്കേഷിന്റെ കൊലപാതകം ; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

January 10, 2020
1 minute Read

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതക കേസിലെ മുഖ്യ ആസൂത്രകനെ
ജാര്‍ഖണ്ഡില്‍ വച്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഋഷികേഷ് ദേവ്ദികര്‍ എന്നയാളെയാണ് കൊലപാതക കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ കതരാസിലാണ് പ്രതി ഒളിവില്‍ കഴിഞ്ഞിരുന്നത്. പൊലീസ് കുറ്റപത്രത്തിലെ പതിനെട്ടാം പ്രതിയാണ് പിടികൂടിയ ഋഷികേശ്.

തീവ്ര വലതുപക്ഷ സംഘടനയായ സനാതന്‍ സന്‍സ്തയുമായും ഹിന്ദു ജനജാഗ്രതി സമിതിയുമായും ബന്ധമുള്ളയാളാണ് ഋഷികേശ്. ഗൗരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രം 2018 നവംബറില്‍ പൊലീസ് സമര്‍പ്പിച്ചിരുന്നു. കൊലയാളികള്‍ക്ക് പരിശീലനവും തോക്കുകളും എത്തിച്ചുനല്‍കിയത് ഋഷികേശ് ആണെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ഋഷികേശിനെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം പത്രക്കുറിപ്പില്‍ അറിയിച്ചു. 2017 സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവില്‍ വസതിക്കു മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.

 

Story Highlights- Murder of Gauri Lankesh, suspect was arrested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top