വാങ്ങുന്ന ഭക്ഷണ വസ്തുക്കളുടെ രൂപവും ആകൃതിയും ആളുകളെ സ്വാധീനിക്കുമെന്ന് പഠനം

ഒരു ബിസ്‌ക്കറ്റോ ചിപ്‌സോ മറ്റോ വാങ്ങുമ്പോൾ അതിന്റ രുചി മാത്രമേ ശ്രദ്ധിക്കാറുള്ളോ? അല്ലെന്നാണ് ഒരു കൂട്ടം ഗവേഷകർ പറയുന്നത്. വാങ്ങുന്ന ഭക്ഷണ സാധനത്തിന്റെ ആകൃതിയും രൂപവും ആളുകളെ സ്വാധീനം ചെലുത്തുന്നുവെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ.

ആംഗ്ലിയ റസ്‌കിൻ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ 88 ആളുകൾക്കിടയിൽ ആറ് തരത്തിലുള്ള ഓട്‌സ് ബിസ്‌ക്കറ്റുകൾ ഉപയോഗിച്ചായിരുന്നു പഠനം നടത്തിയത്. ആളുകൾക്ക് മുന്നിൽ അവ പ്രദർശിപ്പിച്ച ശേഷം രുചി, ക്രഞ്ചിനസ്, മധുരം, ചവയ്ക്കാനുള്ള എളുപ്പം, ഗുണമേന്മ, ഭംഗി എന്നിവക്ക് മാർക്ക് നൽകാൻ പറഞ്ഞു. ആർക്കും ബിസ്‌ക്കറ്റ് കഴിക്കാൻ നൽകിയില്ല കേട്ടോ… ബിസ്‌കറ്റുകളുടെ രൂപവും ആകൃതിയും അവയുടെ രുചിയും ഗുണമേന്മയും മനസിലാക്കാൻ ആളുകൾ കണക്കിലെടുക്കുന്നതായി പഠനത്തിൽ കണ്ടെത്തി.

ഗവേഷക സംഘത്തിന്റെ തലവൻ ഡോക്ടർ ജെൻസൺ ബോയ്ഡ് അഭിപ്രായപ്പെടുന്നതിങ്ങനെ,
ഈ കണ്ടെത്തലുകൾ ഉൽപാദകർക്ക് വളരെ അധികം സഹായകമാകും. ഉപഭോക്താക്കളുടെ ആവശ്യാനുസരണം അവർ ആഗ്രഹിക്കുന്ന രീതിയിലുള്ള മാറ്റങ്ങൾ ഭക്ഷ്യവസ്തുക്കളിൽ കൊണ്ടുവരാൻ ഈ കണ്ടുപിടിത്തം സഹായിക്കും. മൃദുവായതും ആരോഗ്യപ്രദമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കളുടെ ആകൃതിയും രൂപഘടനയും ആരോഗ്യകരമായ പദാർത്ഥങ്ങളിൽ ഉപയോഗിച്ചാൽ ആരോഗ്യത്തിന് ഉത്തമമായ വസ്തുക്കൾ രുചികരമല്ല എന്ന ധാരണ മറികടക്കുവാൻ ഉത്പാദകർക്ക് കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യക്തമായ രൂപമോ ആകൃതിയോ ഇല്ലെങ്കിലും കാണുമ്പോൾ രുചികരവും ക്രഞ്ചിയുമാണെന്ന് തോന്നുന്ന ബിസ്‌ക്കറ്റുകൾ ഉപഭോക്താക്കൾ കൂടുതലായി വാങ്ങുവാൻ താത്പര്യപ്പെടുന്നു. ആരോഗ്യത്തിന് നല്ലതല്ലാത്ത ബിസ്‌ക്കറ്റുകൾക്ക് രുചി കൂടുമെന്ന ധാരണയും ഉപഭോക്താക്കൾക്കിടയിൽ ഉണ്ട്. അതോടൊപ്പം അവ വാങ്ങുന്നതിനുള്ള സാധ്യതയും കൂടുന്നു.

അതായത് ഉത്പാദകർക്ക് ഭക്ഷ്യവസ്തുക്കളുടെ രൂപത്തിൽ മാറ്റങ്ങൾ വരുത്തിയാൽ അതുവഴി ആരോഗ്യപരമായ ഭക്ഷണരീതിയെ കുറിച്ച് ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന ധാരണകൾ മാറ്റിയെടുക്കാം. ഭക്ഷണ വസ്തുക്കളുടെ രൂപവും ഘടനയും എങ്ങനെ ആളുകളെ അവ വാങ്ങാൻ പ്രേരിപ്പിക്കുന്നു എന്ന വിഷയത്തിലും ഗവേഷകർ പഠനം നടത്തി.

 

 

 

study suggests texture of food affects perceptions of healthiness

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More