Advertisement

ജെഎൻയു മുഖം മൂടി ആക്രമണം; വാട്‌സ്ആപ്പ് ഗ്രൂപ്പിലെ 37 പേരെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്

January 11, 2020
1 minute Read

ജെഎൻയുവിൽ ആക്രമണ സംഭവങ്ങൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ആഹ്വാനം നൽകിയ 37 പേരെ തിരിച്ചറിഞ്ഞതായി ഡൽഹി പൊലീസ്. ‘യുണൈറ്റി എഗൈൻസ്റ്റ് ലെഫ്റ്റ്’ എന്ന പേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ വന്ന സന്ദേശങ്ങൾക്ക് പിന്നാലെയാണ് ജെഎൻയുവിൽ അതിക്രമം നടന്നതെന്നാണ് പൊലീസ് നിഗമനം.

തിരിച്ചറിഞ്ഞവരിൽ പത്ത് പേർ കാമ്പസിന് പുറത്തുനിന്നുള്ളവരാണെന്നാണ് വിവരം. ഇടത്-എബിവിപി സംഘടന വിദ്യാർത്ഥികളാണ് ആക്രമണത്തിൽ പങ്കാളികളെന്ന് പൊലീസ് പറയുന്നു. ഇവർക്ക് കാമ്പസിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ളവർക്ക് ജെഎൻയു കാമ്പസിനുള്ളിൽ പ്രവേശിക്കാൻ വിദ്യാർഥികൾ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top