‘സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കേണ്ടിയിരുന്നത് തനിക്കായിരുന്നു’; ട്രംപ്

സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കേണ്ടിയിരുന്നത് തനിക്കായിരുന്നുവെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒഹിയോയിലെ ടോളിഡോയിൽ നടത്തിയ പ്രസംഗത്തിലായിരുന്നു ട്രംപ് ഇങ്ങിനെ പറഞ്ഞത്. എതോപ്യൻ പ്രധാനമന്ത്രി ആബി അഹമ്മദിനായിരുന്നു കഴിഞ്ഞ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചത്.

ഒഹിയോയിലെ ടോളിഡോയിൽ വ്യാഴാഴ്ച നടന്ന പ്രചാരണ പരിപാടിക്കിടെ പ്രസംഗിക്കവെയായിരുന്നു ട്രംപിന്റെ പ്രതികരണം. ഞാൻ ഒരു കരാറുണ്ടാക്കി, ഞാൻ ഒരു രാജ്യത്തെ രക്ഷിച്ചു.  എന്നാൽ, എനിക്ക് പകരം സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചതോ ആ രാജ്യത്തിന്റെ തലവന് എന്നാണ് ട്രംപ് പറഞ്ഞത്. വലിയൊരു യുദ്ധമാണ് ഞാൻ കാരണം ഒഴിവായത്. പക്ഷേ ഇവിടെ കാര്യങ്ങളിങ്ങനെയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. പ്രസംഗത്തിന്റെ വീഡിയോ ഇപ്പോൾ ട്വിറ്ററിലൂടെ പ്രചരിക്കുന്നുണ്ട്.

ഈ വർഷത്തെ സമാധാന നൊബേൽ പുരസ്‌കാരത്തിന് അർഹനായ എത്യോപ്യൻ പ്രധാനമന്ത്രി ആബി അഹ്മദിന്റെ പേര് പരാമർശിച്ചില്ലെങ്കിലും ആബിയെയാണ് ട്രംപ് ഉദ്ദേശിച്ചതെന്ന് പ്രസ്താവനയിൽ വ്യക്തമാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More