യുഎഇയിൽ ഇടിയോടും മിന്നലോടും കൂടിയ കനത്ത മഴ

യുഎഇയിൽ കനത്ത മഴ. ശക്തമായ കാറ്റും ഇടിയും മിന്നലോടും കൂടിയ മഴയാണ് യുഎഇയിൽ അനുഭവപ്പെട്ടത്. തിങ്കളാഴ്ചവരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
നാട്ടിലെ മഴയെ ഓർമപ്പെടുത്തുന്ന തരത്തിലുള്ള മഴയാണ് യുഎഇയിൽ പെയ്തത്. വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ പല ഇടങ്ങളിലും ഇപ്പോഴും തുടരുന്നു. ഇടിയും മിന്നലും ശക്തമായ കാറ്റോടും കൂടിയ മഴയാണ് യു എഇയിൽ അനുഭവപ്പെട്ടത്. മിക്കയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗതത്തെ ബാധിച്ചു. പല ഇടങ്ങളിലും പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി.
കാറ്റിന്റെ വേഗത ഉയരാൻ സാധ്യയുള്ളതിനാൽ വാദികളിലേയ്ക്കും കടൽ തീരങ്ങളിലേയ്ക്കും ഉള്ള യാത്ര ഒഴിവാക്കണമെന്ന് പൊലീസ് അറിയിച്ചു. രാജ്യത്ത് ലഭിച്ച മഴയ്ക്ക് പിന്നിൽ ക്ളൗഡ് സീഡിംഗ് ആണെന്ന് എൻസിഎം വ്യക്തമാക്കി. വ്യാഴായ്ച മുതൽ തന്നെ ക്ളൗഡ് സീഡിംഗ് തുടങ്ങിയെന്നും മഴ മേഘങ്ങളെ പരമാവധി ഉപയോഗപ്പെടുത്താൻ കഴിഞ്ഞെന്നും കാലാവസ്ഥ വിദഗധർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here