ഐഷി ഘോഷിന്റെ കൈയിലെ പരുക്ക് വ്യാജമോ? സംഘപരിവാർ പ്രചാരണം പൊളിഞ്ഞു

ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിന്റെ കൈയിലെ പരുക്ക് സംബന്ധിച്ച് വ്യാജ പ്രചാരണം. രണ്ട് കൈയിലും പ്ലാസ്റ്റർ ഇട്ടിരിക്കുന്ന ഐഷിയുടെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് വ്യാജ പ്രചാരണം കൊഴുത്തത്. ചില സംഘപരിവാർ ഗ്രൂപ്പുകളിലാണ് ഇതിന്റെ ചിത്രം പ്രചരിച്ചത്. ഇതിന് പിന്നാലെ പ്രചാരണത്തിന്റെ സത്യാവസ്ഥയും പുറത്തുവന്നു.

പുറത്തുവന്ന ഒരു ചിത്രത്തിൽ ഐഷിയുടെ ഇടതു കൈയിലാണ് പ്ലാസ്റ്റർ. എന്നാൽ മറ്റൊരു ചിത്രത്തിൽ ഈ പ്ലാസ്റ്റർ വലതു കൈയിലേക്ക് മാറുന്നു. ഈ ചിത്രം പങ്കുവച്ച് ഐഷിയുടെ കൈയിലെ പരുക്ക് നാടകമെന്നായിരുന്നു ആരോപണം. എന്നാൽ ചിത്രം പൂർണമായും വ്യാജമാണ്. ഐഷിയുടെ ഇടത് കൈയിലാണ് പരുക്കേറ്റത്. പ്രചരിക്കുന്ന ചിത്രം ഐഷിയുടെ മിറർ ഇമേജാണ്. ഇത് ഉപയോഗിച്ചാണ് വ്യാജ പ്രചാരാണം നടക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top