‘നീയെന്റെ ജീവിതത്തിൽ ഉണ്ടായതിൽ സന്തോഷം’; പ്രണയത്തിലാണെന്ന സൂചന നൽകി നടി നൂറിൻ ഷെരീഫ്

പ്രണയത്തിലാണെന്ന സൂചന നൽകി യുവനടി നൂറിൻ ഷെരീഫ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. നൂറിന്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്. നിരവധി പേർ നൂറിന് ആശംസകളുമായി രംഗത്തെത്തി.
കൈകൾ കോർത്തുള്ള ഒരു ചിത്രമാണ് നൂറിൽ പങ്കുവച്ചത്. ഇതിന് താഴെ നൂറിൻ കുറിച്ചത് ഇങ്ങനെ.’എന്റെ ജീവിതത്തിൽ നീയുള്ളതിനാൽ ഒരുപാട് സന്തോഷിക്കുന്നു. ലോകത്തോട് നമ്മളെക്കുറിച്ച് വിളിച്ചു പറയുന്നതിന്റെ ആവേശത്തിലാണ് ഞാൻ’. നൂറിന്റെ പോസ്റ്റ് ഒരു ലക്ഷത്തിലധികം പേർ ലൈക്ക് ചെയ്തു. ആയിരത്തി നാനൂറോളം പേർ പ്രതികരണവുമായി എത്തി.
അതേസമയം, ആരുമായിട്ടാണ് പ്രണയത്തിലെന്ന കാര്യം നൂറിൻ വ്യക്തമാക്കിയിട്ടില്ല. ചിത്രത്തിന് താഴെ കമ്മിറ്റഡായോ എന്ന് കമന്റിട്ട അഞ്ജലി അമീറിന് സ്‌മൈലിയാണ് നൂറിൻ മറുപടിയായി നൽകിയത്. നടി നേഹ സക്‌സേനയും ഇരുവർക്കും ആശംസകളുമായി രംഗത്തെത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here