Advertisement

നഗ്ന ചിത്രങ്ങൾ കാണിച്ച് കോളജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; വിദ്യാർത്ഥി അറസ്റ്റിൽ

January 12, 2020
Google News 1 minute Read
women raped in ganga shore

രാജാക്കാട് നഗ്ന ചിത്രങ്ങൾ കാണിച്ച് കോളജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. സേനാപതി മുക്കുടിൽ നീറനാനിക്കൽ ഷഹിൽ ഷാജനാണ് (20) പിടിയലായത്.

നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി കോളജ് ഹോസ്റ്റലിലെ മറ്റ് പെൺകുട്ടികളുടെ നഗ്നചിത്രങ്ങൾ അയച്ചുകൊടുക്കാൻ ഇയാൾ ആവശ്യപ്പെട്ടിരുന്നു. പെൺകുട്ടിയിൽ നിന്ന് വിവരം അറിഞ്ഞ സുഹൃത്തുക്കൾ കോളജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇതോ തുടർന്നാണ് ശാന്തൻപാറ പൊലീസ് ഷഹിലിനെ കസ്റ്റഡിയിലെടുത്തത്.

പ്രതിയെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ല. അതുകൊണ്ട് തന്നെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

 

Story Highlights- Rape, Minor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here